നടൻ വിവേക് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്, സിനിമ ലോകത്തെ ഒന്നടങ്കം ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണം, ഹൃദയാഘാതത്തെ തുടർന്ന് താരത്തിനെ ഇന്നലെ ആയിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ഇടത് കൊറോണറി ആർട്ടറിയിലെ സുപ്രധാനമായ രക്തക്കുഴലുകളിലൊന്ന് പൂർണ്ണമായും ബ്ലോക്ക് വന്ന അവസ്ഥയിലായിരുന്നു. വൈകാതെ തന്നെ താരം തിരികെ ജീവിതതിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷയിൽ ആയിരുന്നു താരങ്ങളും ആരാധകരും, എന്നാൽ എല്ലാവരെയും ദുഃഖത്തിൽ ആഴ്ത്തി അദ്ദേഹം രാവിലെ മരണപ്പെടുക ആയിരുന്നു.
നിരവധി താരങ്ങളാണ് വിവേകിന് ആദരഞ്ജലികൾ അർപ്പിച്ച് എത്തുന്നത്, ഇപ്പോൾ വിവേകിനെ കുറിച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി രംഭ, വിവേകിന്റെ മരണത്തിൽ എന്തെഴുതണമെന്നോ, എന്ത് പറയണമെന്നോ അറിയാത്ത അവസ്ഥയിൽ ആണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ. ഒരുമിച്ചു പല സിനിമകളിൽ ഒന്നിച്ചഭിനയിച്ച നടി രംഭയുടെ വാക്കുകൾ അതിന് തെളിവാണ്.’അങ്ങയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ദുഃഖം വാക്കുകളിൽ ഒതുങ്ങില്ല’, എന്ന് പറഞ്ഞുതുടങ്ങുന്ന രംഭ തനിക്ക് ഒന്നും എഴുതാൻ ആകുന്നില്ല കൈകൾ വിറയ്ക്കുകയാണ് എന്നും കുറിച്ചു.
കണ്ണുനീർ അടക്കാൻ ആകുന്നില്ല. ഒരുമിച്ചഭിനയിച്ച നിമിഷങ്ങൾ മറക്കാൻ സാധിക്കുകയില്ലെന്നും രംഭ പറയുന്നു. ‘ഞങ്ങളെ എപ്പോഴും ചിരിപ്പിക്കാൻ ശ്രമിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പ്രചോദനാത്മകമായ വാക്കുകൾ,ഒരിക്കലും മറക്കാൻ കഴിയില്ലെന്നും’, രംഭ പറയുന്നുഅങ്ങ് എന്നും എപ്പോഴും സിനിമയുടെ ഇതിഹാസമാണ്, അങ്ങയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും രംഭ സോഷ്യൽമീഡിയ വഴി കുറിച്ചു. രംഭയും വിവേകും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, തമിഴിന് ഒരു തീരാ നഷ്ടം തന്നെയാണ് വിവേകിന്റെ മരണം