മലയാളികളുടെ ഇഷ്ട അന്യഭാഷാ നായകന്മാരിൽ മുൻ പന്തിയിൽ തന്നെയുണ്ട് അല്ലു അർജുൻ., മല്ലു അർജ്ജുൻ എന്ന് വേണമെങ്കിലും വിളിക്കാം.കാരണം മലയാളി ആരാധകർ ഏറ്റവും കൂടുതൽ ഉള്ള ഒരു അന്യഭാഷാ നടനാണ് അല്ലു. ആര്യ , ആര്യ 2 എന്നി ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജ്ജുൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് പുഷ്പ. ആര്യയും ആര്യ 2 എല്ലാം റോമൻസിൽ ആണ് ഒരുങ്ങിയത്, എന്നാൽ പുഷ്പ ഒരുങ്ങുന്നത് ആക്ഷൻ ത്രില്ലർ ആയാണ്.. ഫസ്റ്റ് ലുക്ക് വന്നപ്പോൾ മുതൽ തന്നെ ആരാധകരും പ്രേക്ഷകരും വളരെ ആവേശത്തിൽ ആയിരുന്നു.ഇപ്പോളിതാ ആവേശം ഇരട്ടിയാക്കുന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്., ചിത്രത്തിന്റെ റിലീസ് ആഗസ്റ്റ് 13 ന് എന്നുള്ളതാണ് ഇപ്പോളത്തെ ഏറ്റവും പുതിയ റിപ്പോർട്ട്.അല്ലു അർജുന്റെ ഏറ്റവും അവസാനം പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘അല വൈകുണ്ഠപുരമുലോ’, മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്,മാത്രമല്ല വളരെയധികം പ്രേക്ഷക ശ്രദ്ധ ലഭിക്കുകയും ചെയ്തു ചിത്രത്തിന്. മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുന്ന രശ്മിക മന്ദനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് . മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത് . രംഗസ്ഥലത്തിന് ശേഷം സുകുമാർ – മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും.തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അർജുൻ ചിത്രം കൂടിയാകും പുഷ്പ.
