മലയാള സിനിമയിലെ മിന്നും താരങ്ങളാണ് പ്രിത്വിരാജും ടോവിനോയും.. ഇരുവരും താങ്കളുടെ തങ്ങളുടെ ശരീര ഭംഗിയെ വളരെയധികം ശ്രദ്ധിക്കുകയും ചെയ്യുന്നവരാണ്. സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കൂട്ടാനും കുറയ്ക്കാനും എല്ലാം ഇരുവരും നന്നായി പരിശ്രമിക്കുന്നവരാണ്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതത്തിന് വേണ്ടി ശരീര ഭാരം വളരെയധികം കുറച്ച് മെലിഞ്ഞ പ്രിത്വിയെ പ്രേക്ഷകർ അമ്പരപ്പോടെയാണ് നോക്കിയത്. അത്പോലെ കഥാപാത്രങ്ങൾക്കായി മാറ്റങ്ങൾ വരുത്താൻ ടോവിനോയും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന ചിത്രം ഇരുവരും ജിമ്മിൽ നിൽക്കുന്ന ചിത്രമാണ്. രണ്ടുപേരും മസ്സിൽ ഒക്കെ വെച്ച് ശരീര ആകൃതി തന്നെ വളരെ മനോഹരമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് ആണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത്. “”സയീദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒരുമിച്ച്” എന്ന അടിക്കുറിപ്പോട് കൂടെയാണ് ചിത്രം പങ്ക് വെച്ചത്.പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് റെക്കോർഡ് കളക്ഷൻ ആയിരുന്നു ലഭിച്ചത്.,ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. എമ്പുരാൻ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രം ഉടൻ ചിത്രീകരണം തുടങ്ങുമെന്ന സൂചനകൾ തിരക്കഥാകൃത്തായ മുരളി ഗോപി ഇടയ്ക്കിടെ നൽകാറുണ്ട്, ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് അടിയിലും ചിത്രത്തിനെ പറ്റിയുള്ള ചോദ്യങ്ങളും കമെന്റുകളും ആണ് ഏറെയും.
ലൂസിഫറിൽ ജതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് എത്തിയത്, സയീദ് മസൂദ് എന്ന കാമിയോ കഥാപാത്രമായാണ് പ്രിത്വിരാജ് എത്തിയത്, ക്യാപ്‌ഷനിൽ ആ പേരുകൾ പരാമർശിച്ചതാണ് പ്രേക്ഷകരുടെയും ആരാധകരുടെയും ആകാംക്ഷയെ വര്ധിപ്പിക്കുന്നതും. വരും ദിവസങ്ങളിൽ അറിയാം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ
