ബിഗ് ബോസ് എന്ന ഷോയിൽ എത്തും മുൻപേ തന്നെ അഭിനയമികവ് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് പ്രദീപ് ചന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും, അഭിനയശൈലി കൊണ്ട് താരമായ പ്രദീപ് ബിഗ് ബോസ് ഷോയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. സ്വന്തമായ കാഴ്ചപ്പാടുകളും,വ്യക്തിത്വവും കൊണ്ട് പ്രദീപ് ചന്ദ്രൻ ഏറെ ശ്രദ്ധിക്കപെടുകയുണ്ടായി. അൻപതു ദിവങ്ങളോളം ബിഗ് ബോസിൽ നിന്ന ശേഷമാണു പ്രദീപ് ചന്ദ്രൻ പുറത്തായത്. ബിഗ് ബോസിന് ശേഷമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.വിവാഹം കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞ് താരം തന്റെ ഭാര്യം ഗർഭിണി ആണെന്ന വാർത്ത പുറത്ത് വിട്ടിരുന്നു.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്, ഇതേക്കുറിച്ച് ഇതുവരെ എവിടേയും പറഞ്ഞിട്ടില്ല, സോഷ്യല്‍ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടില്ല. വയര്‍ കാണിച്ചുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്നുമാണ് പ്രദീപ് പറഞ്ഞത്, ഇപ്പോൾ തന്റെ ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിയ്ക്കുകയാണ് താരം.
ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളുമായി പ്രണയത്തിലാണ്. പരിചിതമല്ലാത്ത ഏറ്റവും സുന്ദരമായ ഒരു വികാരമാണ് ഇപ്പോള്‍ ഉള്ളത്. വൈകാതെ കാണാം കുഞ്ഞേ…’ എന്നാണ് പ്രി ഡെലിവറി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രദീപ് കുറിച്ചത്. ഇതിനോടകം തന്നെ ആശംസുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.
ദൂരദർശനിലെ താഴ്വരപക്ഷികളിലൂടെയാണ് പ്രദീപ് ആദ്യമായി ക്യാമറക്ക് മുൻപിൽ എത്തുന്നത്. പിന്നീട് ചെയ്തത് സിനിമകളാണ്. മേജർ രവി സാർ ആണ് പ്രദീപിനെ അഭിനയത്തിലേക്ക് കൊണ്ട് വന്നത് എ അദ്ദേഹത്തിന്റെ ഇറങ്ങിയ ഏകദേശം സിനിമകളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്. കുഞ്ഞാലി മരക്കാർ ആണ് പ്രദീപിന്റെ ആദ്യ സീരിയൽ.