മലയാളം,കന്നഡ, തമിഴ്, തെലുങ്കു സിനിമാ പ്രേക്ഷകർ ഒരേ പോലെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് പൂനം ബജ്വ.അഭിനയ മികവ് കൊണ്ട് തന്നെ ആസ്വാദകരുടെ മനസ്സിലെ നിറസാന്നിദ്ധ്യമാണ് താരം. അഭിനേത്രി മോഡൽ എന്നീ നിലയിൽ ഒരേ പോലെ തിളങ്ങിയ താരമാണ് പൂനം ബജ്വ. നിരവധി സിനിമകളിലെ വളരെ ചുരുക്കം കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. പഠനകാലയളവിൽ പാര്‍ട്ട് ടൈംമായി താരം മോഡലിംഗ് ചെയ്‌തിരുന്നു.
Poonam Bajwa 1
മലയാള സിനിമകളിലും താരം അഭിനയമികവ് കാഴ്ചവെച്ചിരുന്നു. മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവര്‍ അഭിനയിച്ച ‘ചൈന ടൗണ്‍’ അതെ പോലെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ‘വെനീസിലെ വ്യാപാരി’ എന്നീ സിനിമകളില്‍ മികച്ച പ്രകടനമാണ് പൂനം കാഴ്ചവച്ചത്. അതിന് ശേഷം ശിക്കാരി, മാന്ത്രികന്‍, പെരുച്ചാഴി, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റര്‍പീസ് തുടങ്ങിയ മലയാള സിനിമകളിലും പൂനം അഭിനയിച്ചിരുന്നു.
താരത്തിനെ ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി ഇരുപത്തി മൂന്ന് ലക്ഷം ആരാധകരാണ് ഫോളോ ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ഏറെ തരംഗമായിരിക്കുന്നത്. ബെഡ് റൂമില്‍ നിന്നുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നീലയും കറുപ്പും കലര്‍ന്ന ഗൗണ്‍ ധരിച്ച് അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.