മലയാളത്തിന്റെ പ്രിയ നടൻ ചെമ്പൻ വിനോദ് കഥയെഴുതി ലിജോ പെല്ലിശേരി സംവിധാനം ചെയ്‌ത ക്രൈം ഡ്രാമ ചിത്രമായ അങ്കമാലി ഡയറീസിലൂടെ മലയാളീ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ആന്റണി വര്‍ഗീസ്. ഈ ചിത്രത്തിലെ പെപ്പെ എന്ന സൂപ്പർ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോഴും താരം അറിയപ്പെടുന്നത്. കുടുംബത്തിനൊപ്പമുള്ള വളരെ രസകരമായ നിമിഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ വൈറലാകുന്നത് അമ്മയ്ക്ക് മാതൃദിനം ആശംസിച്ചുകൊണ്ടുള്ള ആന്റണി വര്‍ഗീസിന്റെ പോസ്റ്റാണ്.
താരത്തിന്റെ വീട്ടിലെ അടുക്കളയില്‍ നിന്നുള്ള കുടുംബ ചിത്രമാണ് ആന്റണി പങ്കുവെച്ചിരിക്കുന്നത്. പണി എടുക്കുന്ന അമ്മയ്ക്കൊപ്പം ചുമ്മാ അടുക്കളയില്‍ വന്നു നില്‍ക്കുന്ന പെങ്ങള്‍ക്കും അളിയനുമൊപ്പമാണ് താരത്തിന്റെ സെല്‍ഫി. ‘വീട്ടില്‍ മുഴുവന്‍ അഭിനേതാക്കളാ, അമ്മയുടെ പിന്നില്‍ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയില്‍ വന്നു നിക്കുന്നതാ ഒന്നും അറിയില്ല.’- ആന്റണി കുറിച്ചു.
തൊഴിലാളി ദിനത്തിലെ താരത്തിന്റെ പോസ്റ്റും വൈറലായിരുന്നു. അച്ഛനെയും ഓട്ടോയെക്കുറിച്ചുമുള്ള പോസ്റ്റാണ് ഹിറ്റായത്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ആനപ്പറമ്ബിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാന്‍, ദേവ് ഫക്കീര്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ റിലീസിനൊരുങ്ങുന്നു.