ബിഗ് ബോസിന്റെ ആദ്യ സീസണില്‍ പ്രണയിച്ച് വിവാഹിരതരായവരാണ് പേളിയും ശ്രീനിഷ് അരവിന്ദും. ഇരുവരും സോഷ്യൽ മീഡിയകളിൽ വളരെ സജീവമാണ്.പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. ഇപ്പോൾ കുട്ടിയുടെ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് പേളി. നിറവയറുമായി നിൽക്കുന്ന ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. ഇപ്പോൾ കുട്ടിയുടെ ചിത്രവും വൈറലായി മാറിയിരിക്കുകയാണ്.ചിത്രത്തിനൊപ്പം പേളി കുറിച്ചത് “ഇത് ഞങ്ങളുടെ പെണ്‍കുഞ്ഞ്, ഈ മനോഹര നിമിഷം നിങ്ങളെല്ലാവരുമായി ഞാന്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ രണ്ട് പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമിരിക്കുന്നു. എന്നാല്‍ മിസ്റ്റര്‍ ഡാഡി ക്ഷീണിതനാണ്. കുഞ്ഞിനെ ചിത്രം ഇപ്പോള്‍ പങ്കുവയ്ക്കേണ്ട എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ എന്റെ കുടുംബത്തെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന നിങ്ങളുമായി ചിത്രം പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. എല്ലാവരുടെയും അനുഗ്രഹം വേണം- പേളി കുറിച്ചു.. നിരവധിപേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.https://www.facebook.com/photo?fbid=295059125318903&set=p.295059125318903
