സിനിമയിലൂടെയും അതെ പോലെ തന്നെ മിനി സ്‌ക്രീനിലൂടെയും സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അമേയ.വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളായ ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം തന്നെ അഭിനയിച്ചെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് എന്ന വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു.സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങള്‍ എല്ലാം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോളിതാ വളരെ മനോഹരമായ ഒരു ഫോട്ടോഷൂട്ട് ചിത്രത്തിന് അമേയ എഴുതിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമാകുന്നത്. എന്തൊക്കെ വന്നാലും നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ പിന്നെ ജീവിതത്തില്‍ ആരൊക്ക തോല്‍പ്പിക്കാന്‍ ശ്രമിച്ചാലും സാധിക്കില്ല എന്നാണ് അമേയ കുറിപ്പിൽ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
കോവിഡിനെതിരെയുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എതിരെയും അടുത്ത സമയത്ത് ക്യാപ്ഷനിലൂടെ അമേയ പ്രതികരിച്ചിരുന്നു.കോവിഡിനെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവരുണ്ട്. വ്യാജമരുന്നുകളും അതെ പോലെ പണതട്ടിപ്പും നടത്തുന്നവരുണ്ടെന്ന് അമേയ പറയുന്നു. തന്റെ ഫോട്ടോകളും അമേയ ഷെയര്‍ ചെയ്‍തിരിക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കായികമായും നിയമപരമായും നേരിടുമെന്നും അമേയ പറയുന്നു.