മാധുര്യ൦ തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയും അതെ പോലെ വളരെ മികച്ച അവതാരികയും അഭിനേത്രിയുമാണ് റിമി ടോമി. അത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ് താരം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും അതെ പോലെ കുടുംബത്തിലെ വിശേഷങ്ങളുമൊക്കെ റിമി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്കിടയിൽ പങ്ക് വെക്കാറുമുണ്ട്. ഇപ്പോളിതാ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ റിമി പങ്കുവച്ച ചിത്രമാണ് വളരെ കുറഞ്ഞ സമയം കൊണ്ട് വൈറലാകുന്നത്.
കൈ ഉയര്‍ത്തിപ്പിടിച്ച് മസില്‍ കാണിച്ചു നില്‍ക്കുന്ന വളരെ മനോഹരമായ ചിത്രമാണ് റിമി പങ്കുവച്ചത്. ‘ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട്’ എന്നാണ് താരം ചിത്രത്തിന്റെ താഴെ കുറിച്ചത്.അതെ പോലെ ഈ കോവിഡ് മഹാമാരി കാലത്ത് എല്ലാവരും വളരെ സുരക്ഷിതമായും പൂർണ ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓര്‍മിപ്പിക്കുകയും ചെയ്‌തു. ഈ ചിത്രം വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായതോടെ ‘മസില്‍ ടോമി’ എന്ന കമന്‍റുകളുമായി നിരവധി ആരാധകരും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.