മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹത്തിന് ശേഷം അഭിനയലോകത്ത് നിന്നും ഇടവേളയെടുത്തിരിക്കുകയാണ്.സിനിമാ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് ഭാമ.അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം ചില സമയങ്ങളിൽ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ഭര്‍ത്താവ് അരുണിന്റെ കൂടെയുള്ള ഭാമയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്.
വളരെ റൊമാന്റിക് മൂഡിലുളള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യൂവെന്ന ക്യാപ്ഷനോടെ ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങള്‍ ഭാമയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.സജിത്തും സുജിത്തും ചേര്‍ന്നാണ് ഭാമയെ അണിയിച്ച് ഒരുക്കിയത്. ഇരുവരും ഫൊട്ടോഷൂട്ടില്‍നിന്നുളള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. റെജി ഭാസ്കര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.അടുത്തിടെ ഭാമ അമ്മയായിരുന്നു. മാര്‍ച്ച് 12നാണ് ഭാമ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. മകള്‍ ജനിച്ച വിവരമോ ചിത്രങ്ങളോ ഒന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല.
എന്നാൽ കുറച്ച് ദിവസം മുന്‍പ് മകള്‍ വന്നതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകള്‍ക്കായി ഒരുക്കിയ ആ അമൂല്യമായ സമ്മാനത്തെ കുറിച്ചുമുള്ള കുറിപ്പ് ഭാമ പങ്കുവച്ചിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയ ലോകത്തിലേക്കെത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയന്‍ സംവിധാനം ചെയ്ത ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം.