മമ്മൂട്ടിയുടെ റിലീസിനായി ഇനി എത്തുന്ന ആദ്യ ചിത്രം നവാഗതനായ ജോഫിൻ റ്റീ ചാക്കോ ഒരുക്കുന്ന ദി പ്രീസ്റ്റാണ്.നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ശ്യാം മേനോനും ദീപു പ്രദീപും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലറാണെന്ന് പറയപ്പെടുന്നു. മഞ്ജു വാരിയർ, നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ അയപ്പൻ, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിന് ഉണ്ട്.. ചിത്രത്തിലെ ആദ്യ ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, തരംഗമായ ആദ്യ ഗാനത്തിന് ശേഷം ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.മലയത്തിന്റെ ഭാവ ഗായിക സുജാതയാണ് ഗാനം ആലപിച്ചിരിക്കുന്നത് , നീലാംബലെ എന്നാരംഭിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജാണ്. ഹരി നാരായണൻ ആണ് ഗാനത്തിന് രചന നിർവഹിച്ചിരിക്കുന്നത്. വളരെ മനോഹരമായ ഒരു ഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്
