മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ , ബാലതാരമായി എത്തിയ താരത്തിനെ പിന്നീട് മലയാളികൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് കൂടെ എന്ന ചിത്രതിൽ കൂടിയാണ്, കൂടെയ്ക്ക് ശേഷം നസ്രിയ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും മലയാളികളുടെ പ്രിയ താരമാണ് നസ്രിയ, നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്, മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്, സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നസ്രിയയും ഫഹദും വിവാഹിതരായത്, വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു, പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തി.
ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ എത്തിയത്. പിന്നീട് അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിലും നസ്രിയ അഭിനയിച്ചു. ട്രാൻസിൽ ഫഹദിനൊപ്പമാണ് താരം അഭിനയിച്ചത്, പിന്നീട് ദുൽഖർ സൽമാൻ നിർമ്മിച്ച ‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിലും നസ്രിയ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നസ്രിയ. ആദ്യ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് ‘ഇന്ന് എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. ആദ്യത്തേത് എപ്പോഴും സ്പെഷ്യലാണ്. ‘അന്റെ സുന്ദരനികി’ യും സ്പെഷ്യലാണ്.’ -നസ്രിയ കുറിച്ചു. നാനിയെ നായകനാക്കി വിവേക് ആത്രേയയാണ് ‘അന്റെ സുന്ദരനികി’ സംവിധാനം ചെയ്യുന്നത്. നദിയ മൊയ്‌തു, തൻവി റാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.