പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പ്രീസ്റ്റ്, നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിന് ഉണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും പിന്നീട് എത്തിയ പോസ്റ്ററുകൾക്കും ഏറെ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്.ബി ഉണ്ണികൃഷ്ണൻ ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട് .നിഖില വിമല്‍, ശ്രീനാഥ് ഭാസി, കൈദിയിൽ കാർത്തിയുടെ മകളായി വേഷമിട്ട ബേബി മോണിക്ക, ജഗദീഷ്, മധുപാല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ എത്തുന്നത്.. വളരെ മനോഹരമായ ഒരു ക്രിസ്തീയ ഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്, പ്രേക്ഷകരുടെ ആവേശം ദിനം പ്രതി ഇരട്ടിയായി വരുകയാണ്, ചിത്രം ഉടൻ തന്നെ പ്രദർശനത്തിന് എത്തും. ഗാനം കാണാം ::
