മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് നമിതാ പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായും അഭിനയിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നമിത സിനിമകള്‍ ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചു. ഒമ്പത് വര്‍ഷം നീണ്ട കരിയറില്‍ പതിനഞ്ചിലധികം സിനിമകളിലാണ് നമിതാ പ്രമോദ് അഭിനയിച്ചത്.
ഗ്ലാമര്‍ റോളുകള്‍ ചെയ്യാതിരുന്ന താരം അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് കൂടുതല്‍ തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ നമിത പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്. ഇത് എല്ലാവരുമായും പങ്കിടാൻ ഞാൻ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു’ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് തന്റെ വിശേഷം നമിത പങ്ക് വച്ചത്, തന്റെ പുതിയ ഹ്രസ്വ ചിത്രത്തിനെകുറിച്ചാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്,
മാധവി ശരിക്കും എന്റെ ഹൃദയത്തോട് ഏറെ അടുത്തു നനിൽക്കുന്ന ഒന്നാണ്’, എന്ന് കുറിച്ചുകൊണ്ടാണ് മാധവിയുടെ കൂടുതൽ വിശേഷങ്ങൾ നമിത പങ്ക് വച്ചത്. ഇതേ പോസ്റ്റാണ് മീനാക്ഷി ഷെയർ ചെയ്തതും, വിഷു ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്, ഹ്രസ്വ ചിത്രം മാധവി പ്രേക്ഷകർക്കായി വിഷുദിനത്തിൽ ഫ്ളവേഴ്സ് ടിവി യിൽ രാത്രി 9 ന് ആകും സംപ്രേക്ഷണം ചെയ്യുന്നത്, നിരവധി പേരാണ് നമിതയ്ക്ക് ആശംസകളുമായി എത്തുന്നത്