മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടിയും മോഹൻലാലും.. സംവിധാന രംഗത്തേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ, വാർത്തകൾ വന്ന കാലം മുതൽ ഏവരും ആക്മക്ഷ പൂർവം കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി.സൂപ്പർ സ്റ്റാർ മോഹൻലാൽ തന്റെ സംവിധായകനായി അരങ്ങേറുന്ന ബറോസ് മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ഛായാഗ്രാഹകനും ചലച്ചിത്രകാരനുമായ സന്തോഷ് ശിവൻ ഞായറാഴ്ച അറിയിച്ചു.ഒരു വലിയ ബജറ്റ് ത്രീഡി ഫാന്റസി പ്രോജക്റ്റായിട്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, ഘാന, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ ഉൾപ്പെടുന്ന ചിത്രമാണ് ബാറോസ്.1984 ലെ മലയാളം ഫാന്റസി ചിത്രമായ മൈ ഡിയർ കുട്ടിച്ചാഥൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ജിജോ പുന്നൂസാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.. മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ ബാറോസ് എന്ന പ്രധാന കഥാപാത്രമായ ഭൂതത്തെ അവതരിപ്പിക്കുന്നത്.. പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നുണ്ട് എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. https://www.facebook.com/rammanart/posts/194135679167541 സിനിമയുടെ ചിത്രീകരണം മാർച്ചിൽ തുടങ്ങും , അതിന് മുന്നൊരുക്കമായി ചിത്രത്തിന്റെ ആർട്ട് വർക്കുകൾക്ക് ആരംഭമായി.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബാറോസിന്റെ പ്രമേയം പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് , വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ്.
