മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആറാട്ടിന്റെ ഫസ്റ്റ് ലുക്ക് വന്നത് മുതൽ ആരാധകർ വളരെ ആവേശത്തിലാണ്, ലാലേട്ടന്റെ ലുക്കാണ് ഏറ്റവും അധികം ചർച്ചയാകുന്നതും. വമ്പൻ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. കോവിഡ് പ്രതിരോധങ്ങൾക്ക് മാത്രം 35 ലക്ഷത്തോളം രൂപയാണ് ചെലവിട്ടത്, ടെസ്റ്റുകൾ നടത്തുന്നതും, യാത്രയ്ക്കായി കൂടുതൽ വാഹനങ്ങൾ ഒരുക്കുന്നതും എല്ലാമാണ് ചിലവ് വർധിക്കുവാൻ കാരണമായി മാറിയത്… പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി പുത്തൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ..
വില്ലൻ ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം,മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലിമുരുഗൻ ശേഷം ഉദയകൃഷ്ണയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. അങ്ങനെ നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്.വിന്റേജ് ലുക്കിലുള്ള മോഹൻലാലിനെയും അത് പോലെ ലാലേട്ടന്റെ മാസ്സും ക്ലാസും നിറഞ്ഞ പ്രകടനവുമെല്ലാം ചിത്രത്തിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിന് വേണ്ടി എത്തിച്ച കാർ വരെ സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെൻസ് കാറായിരിക്കും ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വാഹനമായി എത്തുന്നത്
പാലക്കാട് പ്രദേശവും വരിക്കാശ്ശേരി മനയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.,കൂടാതെ ഊട്ടി,കൊച്ചി എന്നി സ്ഥലങ്ങളിലും ചിത്രീകരണമുണ്ട്,ഇത് വരെ 68 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യുൾ ആരംഭിക്കുന്നത് കൊച്ചിയിലാണ് . ദേവാസുരം , ആറാം തമ്പുരാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷൻ കൂടിയാണ് വരിക്കാശ്ശേരി മന..നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദാണ്.