Connect with us

Hi, what are you looking for?

Latest News

തരംഗമായി മാറാൻ ദൃശ്യം 2 എത്തുന്നു..!

പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2. ആദ്യം ഭാഗം കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗം സൃഷ്ടിച്ചതാണ്, റെക്കോർഡ് കളക്ഷനുകളുമായി ജോര്ജ്ജുകുട്ടിയെയും കുടുംബത്തെയും പ്രേക്ഷകർ സ്വീകരിച്ചത്.. ദൃശ്യം രണ്ടാം ഭാഗം എത്തുമ്പോൾ പ്രേക്ഷരുടെ ആകാംക്ഷ വളരെ വലുതാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്, ലൊക്കേഷനിലെ എല്ലാ പ്രവർത്തകരും കോവിഡ് ടെസ്റ്റുകൾ നടത്തി പൂർണ സഹകരണത്തിൽ ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ ഡബ്ബിങ് വർക്കുകളും കഴിഞ്ഞിരിക്കുകയാണ്. ദൃശ്യം 2വിന്റെ ഡബ്ബിങ് പൂര്‍ത്തിയായ വിവരമാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്. മുരളി ഗോപിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.ആദ്യ ഭാഗത്തു ഏറെ ചർച്ചയായ കഥാപാത്രമാണ് കലാഭവൻ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസ് വേഷം.. സഹദേവന്റെ ലുക്കിനോട് ഏറെ സാമ്യം ജനിപ്പിയ്ക്കുന്ന ലുക്കിലാണ് മുരളി ഗോപിയും പ്രത്യക്ഷപ്പെട്ടത്, നേരത്തെ പുറത്തു വന്ന ലൊക്കേഷൻ ചിത്രത്തിൽ മുരളി ഗോപി കാക്കി നിറത്തിലുള്ള പാന്റ്‌സ് അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു , താരം പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് ആരാധകര്‍ ഉറപ്പിക്കുന്നത്. വരുണിന്റെ കൊലപാതകം ഇനി അന്വേഷിക്കുക മുരളി ഗോപി ആകും എന്നാണ് ആരാധകരുടെ അനുമാനം. ആദ്യ ഭാഗത്തിലെ സഹദേവനുമായി മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ബന്ധമുണ്ടോ എന്ന ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ സജീവമാകുന്നത് ..

അതേസമയം, 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ദൃശ്യം 2വിന്റെ ചിത്രീകരണം 46 ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയായിരുന്നു… ആദ്യ ഭാഗം തന്ന പ്രതീക്ഷയിലാണ് ആരാധകർ മുഴുവനും എന്നാൽ ആദ്യ ഭാഗം തന്ന കിക്ക് പ്രതീക്ഷിച്ച് രണ്ടാം ഭാഗത്തിനായി കാത്തിരിക്കരുത് എന്ന് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...