വില്ലന്‍ ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലിമുരുഗന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രംകൂടിയാണിത്.നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ എത്തുമ്പോൾ പ്രേക്ഷകർ വളരെ വലിയ ആവേശത്തിലാണ്. പഴയ സ്റ്റൈലിൽ ഉള്ള വിന്റേജ് ലാലേട്ടനെ ആറാട്ടിൽ കൂടി കാണാൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം ഒന്നടങ്കം.2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെൻസ് കാറായിരിക്കും ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വാഹനമായി എത്തുന്നത്. കാറിന്റെ ചിത്രങ്ങളും ചിത്രത്ത്തിന്റെ സ്വിച്ച് ഓൺ ചിത്രങ്ങളും എല്ലാം തന്നെ തരംഗമായി മാറി കഴിഞ്ഞു ഇതിനോടകം.പാലക്കാട് പ്രദേശവും വരിക്കാശ്ശേരി മനയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ദേവാസുരം , ആറാം തമ്പുരാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷൻ കൂടിയാണ് വരിക്കാശ്ശേരി മന..മോഹന്‍ലാലിന്റെ നായികയായെത്തുക ശ്രദ്ധ ശ്രീനാഥാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ
,നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദാണ്.
