മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ മറ്റ് എല്ലാം നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റമാണെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമയിൽ മോഹന്‍ലാലിന് കൊടുത്തിട്ടുള്ള കഥാപാത്രങ്ങൾ വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നുവെന്നും, അതെ പോലെ ഒരു പ്രാവിശ്യം പോലും മോഹന്‍ലാലില്‍ നിന്ന് യാതൊരു തരത്തിലുമുള്ള ഒരു അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും ഒട്ടുമിക്ക കഥാപാത്രങ്ങളും വളരെ ക്ഷമയോടെ നിന്ന് ചെയ്ത് നമ്മളെ ഞെട്ടിക്കുന്ന താരമാണ് മോഹന്‍ലാലെന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തില്‍ ഭദ്രന്‍ വളരെ വ്യക്തമായി പറയുന്നു.
സംവിധായകന്‍ ഭദ്രന്‍റെ വാക്കുകളിലേക്ക്……
‘സിനിമാലോകത്തിലെ മറ്റൊരു നടന്മാര്‍ക്കും ഇല്ലാത്ത ചില പ്രത്യേകതകൾ മോഹൻലാലിനുണ്ട്. അതായത് ഒരാളെ അകറ്റിനിര്‍ത്തി സംസാരിക്കാന്‍ മോഹന്‍ലാലിനു അറിയില്ല. അങ്ങനെയൊരു നടന്‍ ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല!. എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കാന്‍ മാത്രമേ മോഹന്‍ലാലിന് അറിയൂ. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധം ഒരുകാലത്ത് തീവ്രമായി ഞാന്‍ മനസ്സില്‍ കൊണ്ടു നടന്നിട്ടുണ്ട്.ഞാന്‍ ചെയ്ത മോഹന്‍ലാല്‍ സിനിമകളിലെല്ലാം അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞ റോളുകളായിരുന്നു.
‘ഉടയോന്‍’ സിനിമയിലെയൊക്കെ മേക്കപ്പ് അത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു. മണിക്കൂറുകളോളം ആ മേക്കപ്പില്‍ തന്നെ അങ്ങനെ നില്‍ക്കണമായിരുന്നു. അതൊക്കെ സഹിച്ചാണ് മോഹന്‍ലാല്‍ യാതൊരു തരത്തിലുമുള്ള ദേഷ്യവും കാണിക്കാതെ ടേക്കിന് തയ്യാറെടുക്കുന്നത്.ഒരു കുട്ടി ചോദിക്കുന്ന കൗതുകത്തോടെയാണ് മോഹന്‍ലാല്‍ ഉടയോന്‍ എന്ന സിനിമയിലെ വേറിട്ട സംഭാഷണ രീതിയെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചത്. പ്രഗല്‍ഭരായ സംവിധായകര്‍ക്കൊപ്പവും, എഴുത്തുകാര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുള്ള മോഹന്‍ലാല്‍ അങ്ങനെ ചോദിക്കുമ്ബോള്‍ നമുക്ക് ശരിക്കും അത്ഭുതം തോന്നാം’.