വില്ലന് ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.. ബ്രഹ്‌മാണ്ഡ ചിത്രമായ കെ ജി എഫ് ചാപ്റ്റർ വണ്ണിലെ വില്ലനും ചിത്രത്തിൽ എത്തുന്നുണ്ട് . ചിത്രത്തിലെ ഗരുഡ എന്ന പ്രധാന വില്ലനായ രാമ ചന്ദ്ര രാജുവാണ് ആറാട്ടിൽ മോഹൻലാലിന് എതിരാളി ആയി എത്തുന്നത്.പഴയ സ്റ്റൈലിൽ ഉള്ള വിന്റേജ് ലാലേട്ടനെ ആറാട്ടിൽ കൂടി കാണാൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം ഒന്നടങ്കം.2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെൻസ് കാറായിരിക്കും ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വാഹനമായി എത്തുന്നത്. പാലക്കാട് പ്രദേശവും വരിക്കാശ്ശേരി മനയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ദേവാസുരം , ആറാം തമ്പുരാൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ലൊക്കേഷൻ കൂടിയാണ് വരിക്കാശ്ശേരി മന..മോഹന്‍ലാലിന്റെ നായികയായെത്തുക ശ്രദ്ധ ശ്രീനാഥാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾവിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്.
