സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടി മേഘ്ന രാജിന്റെ ഭര്‍ത്താവാണ് പ്രമുഖ കന്നഡ നടന് ചിരഞ്ജീവി സര്‍ജ. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹ നിശ്ചയം നടത്തിയത്.അതിന് ശേഷം 2018 ഏപ്രില്‍ 29നായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്ന രാജുമായുള്ള വിവാഹം നടന്നത്. വളരെ ദയനീയ വിധി എന്നോണം രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ വിയോഗം.
View this post on Instagram
അതെ പോലെ പ്രേഷകരുടെ പ്രിയ താരം ചിരഞ്ജീവിയുടെ മരണ സമയത്ത് മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നത് ആരാധകരെ വളരെ വിഷമാവസ്ഥയിലാക്കി . പക്ഷെ പിതാവിന്റെ പുനര്ജന്മം പോലെ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുത്തു. ജൂനിയര്‍ സി എന്ന് വിളിക്കുന്ന മകന് സിംബ എന്നാണ് മേഘ്ന പേരിട്ടത്. ഇപ്പോളിതാ മറ്റൊരു വിശേഷമാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്. ആറ് മാസം പൂര്‍ത്തിയാക്കിയ ജൂനിയര്‍ സി യ്ക്ക് വേണ്ടി വളരെ ഗംഭീര പാര്‍ട്ടി തന്നെയാണ് ഒരുക്കിയത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ മേഘ്ന ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിനിടയില്‍ നിന്നുള്ള ചിത്രങ്ങളും നടി ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തു.
View this post on Instagram
ആറ് മാസം കഴിഞ്ഞു. ഇപ്പോള്‍ നിനക്ക് എല്ലാ ഗാസും ഗൂസും പറയാന്‍ സാധിക്കും. അപ്പയും ഞാനും നിന്നെ ഒത്തിരിയധികം സ്നേഹിക്കുന്നു എന്നാണ് മകനെ കൈയിലെടുത്ത് പിടിച്ച് മേഘ്ന പറയുന്നത്. അതുപോലെ മകന് വേണ്ടി ഇത്രയും മനോഹരമായ സര്‍പ്രൈസ് ഒരുക്കിയവര്‍ക്കും വസ്ത്രം തന്നവര്‍ക്കും മറ്റുമൊക്കെ നടി നന്ദിയും പറയുന്നുണ്ട്. ഈ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് സിനിമയിലെ അടുത്ത സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിരിക്കുകയാണ്. ഞാന്‍ ഒരു വയസിലേക്കുള്ള പകുതി ദൂരം പിന്നിട്ടു എന്നെഴുതിയ പോസ്റ്ററടക്കം, ആകാശനീല നിറമുള്ള തീം ആണ് തിരഞ്ഞെടുത്തിരുന്നത്.