Connect with us

Hi, what are you looking for?

Latest News

അഭിനയരംഗത്ത് 40 വർഷങ്ങൾ പൂർത്തിയാക്കി മീന

ചെറുപ്പം മുതൽ തന്നെ സിനിമാ ലോകത്ത് വളരെ സജീവമായ താരസുന്ദരിയാണ് മീന.അത് കൊണ്ട് തന്നെ അഭിനയ ലോകത്ത് വളരെ ചുരുങ്ങിയ കാലം കൊണ്ട് താരം ഉയർച്ചയുടെ പടവുകൾ കീഴടക്കി. സിനിമാ രംഗത്തിലെ മറ്റു നടിമാരെ അപേക്ഷിച്ച്  വിവാഹ സമയത്ത് വളരെ ചുരുക്കം ദിവസങ്ങൾ മാത്രമാണ് മീന അഭിനയ രംഗത്ത് നിന്നും  ഇടവേളയെടുത്തത്. ഇപ്പോളിതാ താരം തന്റെ അഭിനയ ജീവിതത്തിന്‍റെ  നാൽപത് വർഷങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

meena3

meena3

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം അതിലൂടെ തന്നെ തന്റെ സന്തോഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് മീന.”ഇത് തികച്ചും വലിയൊരു അനുഗ്രഹമാണ്. എന്നില്‍ വിശ്വസിക്കുകയും മനോഹരമായ ഒരു കരിയര്‍ രൂപപ്പെടുത്താന്‍ എനിക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്ത ആളുകളോട് ഞാന്‍ നന്ദി പറയുകയാണ്. എന്‍റെ കഴിവുകള്‍ തിരിച്ചറിഞ്ഞതിനും എന്‍റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതിനും നന്ദി- മീന പറഞ്ഞു.

Meena 4

Meena 4

ചലച്ചിത്ര രംഗത്തിലേക്ക്  1981ല്‍ പ്രമുഖ നടൻ ശിവാജി ഗണേശന്‍ അഭിനയിച്ച തമിഴ് ചിത്രമായ നെഞ്ചങ്കളില്‍ ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നുവന്ന മീന 40 വര്‍ഷത്തെ അഭിനയജീവിതത്തിൽ സൗത്ത് ഇന്ത്യന്‍  ഭാഷകളിലും അതെ പോലെ തന്നെ ബോളിവുഡിലും തിളങ്ങി” സിനിമാ രംഗത്തിലെ  സൂപ്പർ താരങ്ങളായ രജനീകാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത് കുമാര്‍, സത്യരാജ്, പ്രഭാഭുദേവ, ശരത്കുമാര്‍, കെ. ഭാഗ്യരാജ് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, കിച്ച സുദീപ്, രവിതേജ, ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജുന, വെങ്കിടേഷ് എന്നിവരുടേയുമെല്ലാം നായികയായി മീന വേഷമിട്ടിട്ടുണ്ട്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...