ദളപതി വിജയ് നായകനായി എത്തിയ ചിത്രമാണ് മാസ്റ്റർ.. ദളപതിക്കു ഒപ്പം തന്നെ അതെ പ്രാധാന്യമുള്ള കഥാപാത്രമായി മക്കൾ സെൽവൻ വിജയ് സേതുപതിയും വേഷമിട്ടു. ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. കോവിഡ് പ്രതിസന്ധിയിൽ മുടങ്ങി കിടന്നിരുന്ന തീയറ്റർ വ്യവസായത്തെ ഉയർത്തെഴുനേൽപ്പിച്ചത് മാസ്റ്ററാണ്. മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന തീയറ്ററുകൾ വീണ്ടും പ്രദർശനത്തിനായി തുറന്നത് മാസ്റ്ററിന് വേണ്ടി ആയിരുന്നു. ജനുവരി 13ന് പ്രദർശനത്തിന് എത്തിയ ചിത്രം വളരെ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഓ ടി ടി റിലീസ് ചെയ്യുമോ എന്ന ആശങ്കയിൽ ആയിരുന്ന ആരാധകരോട് നേരത്തെ തന്നെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു ചിത്രം തീയറ്ററുകളിലേ റിലീസ് ചെയ്യൂ എന്നത്. റിലീസ് ചെയ്ത് 15 ദിവസങ്ങൾക്ക് ശേഷം മാസ്റ്റർ ആമസോൺ പ്രൈം റിലീസിന് എത്തുകയാണ്.. ചിത്രത്തിന്റെ പുത്തൻ ട്രെയിലറും റിലീസ് ചെയ്തിരിക്കുകയാണ് , ജനുവരി 29നാണ് ചിത്രം ഓ ടി ടി റിലീസായി എത്തുന്നത് .ഗംഭീര കളക്ഷനാണ് ചിത്രം ഇതിനോടകം നേടിയെടുത്തത്
