കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത വീണ്ടും തീയറ്ററുകൾ തുറന്നപ്പോൾ എല്ലാ പ്രേക്ഷകരും ഒരേപോലെ കാത്തിരുന്ന മലയാള ചിത്രമാണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മാർച്ച് 26ന് റിലീസ് അന്നൗൻസ് ചെയ്ത ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു എന്നുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.മരയ്ക്കാർ തീയറ്ററുകളിൽ എത്താൻ ഓണം വരെ കാത്തിരിക്കേണ്ടി വരും എന്നാൽ മറ്റൊരു സന്തോഷ വാർത്തയും ഇതിന് ഒപ്പം തന്നെയുണ്ട്. മോഹൻലാൽ – ബി.ഉണ്ണികൃഷ്‌ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആറാട്ട് ഓഗസ്റ്റ് 12 ന് പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.വില്ലന് ശേഷം മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രമായ പുലിമുരുഗന് ശേഷം മോഹന്‍ലാലിനുവേണ്ടി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രംകൂടിയാണിത്.നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ എത്തുമ്പോൾ പ്രേക്ഷകർ വളരെ വലിയ ആവേശത്തിലാണ്. പഴയ സ്റ്റൈലിൽ ഉള്ള വിന്റേജ് ലാലേട്ടനെ ആറാട്ടിൽ കൂടി കാണാൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് സിനിമ ലോകം ഒന്നടങ്കം. ബ്രഹ്‌മാണ്ഡ ചിത്രമായ കെ ജി എഫ് ചാപ്റ്റർ വണ്ണിലെ വില്ലനും ചിത്രത്തിൽ എത്തുന്നുണ്ട് . ചിത്രത്തിലെ ഗരുഡ എന്ന പ്രധാന വില്ലനായ രാമ ചന്ദ്ര രാജുവാണ് ആറാട്ടിൽ മോഹൻലാലിന് എതിരാളി ആയി എത്തുന്നത്
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം , മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം. തുടങ്ങിയ നിരവധി പ്രത്യേകതകളാണ് ചിത്രത്തിന് ഉള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശൻ , പ്രണവ് മോഹൻലാൽ, പ്രഭു ,അർജ്ജുൻ ,സുനിൽ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്