കാത്തിരിപ്പുകൾക്ക് ഒടുവിൽ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനം റിലീസായി.. നേരത്തെ തന്നെ ചിത്രത്തിലെ ഗാനം എത്തുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ലിറിക് വീഡിയോ സോങ്ങ് ആണ് പുറത്തു വന്നിരിക്കുന്നത്. കുഞ്ഞു കുഞ്ഞാലിയെ ഉറക്കാനുള്ള താരാട്ട് ഗാനമാണ് റിലീസായത്, ചിത്രത്തിൽ കുഞ്ഞു കുഞ്ഞാലിയായി എത്തുന്നത് പ്രണവ് മോഹൻലാലാണ്.സിനിമ ലോകം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ – പ്രിയദർശൻ കോംബോ, 100 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം.. ഇന്ത്യയിലെ തന്നെ പ്രമുഖ നടൻമാർ വേഷമിടുന്ന ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളാണ് മരയ്ക്കാറിന് ഉള്ളത്. മരയ്ക്കാറിന്റെ ട്രെയിലറിന് വമ്പൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിനായി ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ ഒരുക്കിയ സെറ്റിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പ്രിയദർശൻ പറയുകയുണ്ടായി ഇത് വരെ വന്ന ചിത്രങ്ങളിൽ നിന്ന് എല്ലാം തന്നെ ടെക്നിക്കലി മികച്ച ഒരു ചിത്രം തന്നെയാകും മരയ്ക്കാർ എന്നുള്ളതിന് ഉറപ്പുണ്ടെന്ന്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നുണ്ട്. കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞി കുഞ്ഞാലിയായി എത്തുന്നത് പ്രണവ് മോഹൻലാലാണ്. പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.റോണി റാഫേല്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്.കൊറോണ പ്രതിസന്ധികൾ ഇല്ലായിരുനെങ്ങിൽ ചിത്രം പ്രദർശനത്തിന് എത്തുമായിരുന്നു. 2020 മാർച്ച് 26 ആയിരുന്നു ചിത്രം റിലീസ് ചെയ്യാനായി ആദ്യം നിശ്ച്ചയിച്ചിരുന്ന തീയതി എന്നാൽ കോവിഡ് മൂലം തീയറ്ററുകൾ 2020 ഫെബ്രുവരി അവസാനത്തോടെ അടച്ചിരുന്നു,പിന്നീട് തുറന്നത് 2021 ജനുവരിയിലാണ്..
