സിനിമ ലോകം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ – പ്രിയദർശൻ കോംബോ, 100 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം.. ഇന്ത്യയിലെ തന്നെ പ്രമുഖ നടൻമാർ വേഷമിടുന്ന ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളാണ് മരയ്ക്കാറിന് ഉള്ളത്. മരയ്ക്കാറിന്റെ ട്രെയിലറിന് വമ്പൻ പ്രതികരണമാണ് ലഭിച്ചിരുന്നത്. കൊറോണ പ്രതിസന്ധികൾ ഇല്ലായിരുനെങ്ങിൽ ചിത്രം പ്രദർശനത്തിന് എത്തുമായിരുന്നു. 2020 മാർച്ച് 26 ആയിരുന്നു ചിത്രം റിലീസ് ചെയ്യാനായി ആദ്യം നിശ്ച്ചയിച്ചിരുന്ന തീയതി എന്നാൽ കോവിഡ് മൂലം തീയറ്ററുകൾ 2020 ഫെബ്രുവരി അവസാനത്തോടെ അടച്ചിരുന്നു,പിന്നീട് തുറന്നത് 2021 ജനുവരിയിലാണ്.. തീയറ്ററുകൾ വീണ്ടും തുറന്ന സാഹചര്യത്തിൽ പുതുക്കിയ തീയതിയും അറിയിച്ചിരുന്നു 2021 മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന തീയതി. ചിത്രം ഓണത്തിനെ പ്രദർശനത്തിന് എത്തു എന്നുള്ള അഭ്യൂഹങ്ങളും നടക്കുന്നുണ്ട്. അതേ പറ്റിയുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല
തരംഗമായ പോസ്റ്ററുകൾക്കും ട്രെയിലറിനും ശേഷം ഫെബ്രുവരി 5ന് കുഞ്ഞു കുഞ്ഞാലിയുടെ ലിറിക് വീഡിയോ റിലീസ് ചെയ്യുമെന്ന അറിയിപ്പ് പോസ്റ്റർ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോളിതാ ഫെബ്രുവരി 3ന് വൈകുന്നേരം 7 മണിക്ക് ഒരു നിർണ്ണായക അറിയിപ്പുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകൾ.. റിലീസ് സംബന്ധിച്ച വിവരമാണോ അതോ മറ്റ് എന്തെങ്കിലും ആണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും പ്രേക്ഷകരും.ചിത്രത്തിനായി ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ ഒരുക്കിയ സെറ്റിന്റെ ചിത്രങ്ങളും വൈറലായിരുന്നു. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പ്രിയദർശൻ പറയുകയുണ്ടായി ഇത് വരെ വന്ന ചിത്രങ്ങളിൽ നിന്ന് എല്ലാം തന്നെ ടെക്നിക്കലി മികച്ച ഒരു ചിത്രം തന്നെയാകും മരയ്ക്കാർ എന്നുള്ളതിന് ഉറപ്പുണ്ടെന്ന്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും എത്തുന്നുണ്ട്. കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞി കുഞ്ഞാലിയായി എത്തുന്നത് പ്രണവ് മോഹൻലാലാണ്. പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.റോണി റാഫേല്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്.