മോളിവുഡ് സിനിമാ രംഗത്തിൽ ഒരു സമയത്ത് സൂപ്പർ സ്റ്റാർ നായക നടന്മാരുടെ നായികയാകുന്ന നടിമാര്‍ ഹാസ്യ താരങ്ങളുടെ നായികയാകാന്‍ ബുദ്ധിമുട്ട് കാണിച്ചിരുന്നു എന്നാൽ തനിക്ക് ചൂണ്ടി കാണിക്കാന്‍ സ്ഥിരമായി ഒരു നായിക ഉണ്ടായിരുന്നുവെന്നും ഒരു ചിത്രത്തിൽ താന്‍ ഒളിച്ചോടി പോയി വിവാഹം കഴിക്കുന്ന സീനിൽ നായികയായി അവര്‍ അഭിനയിച്ചുവെന്നും സിനിമലോകത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഇന്ദ്രസ് വ്യക്തമാക്കി.
ഇന്ദ്രന്‍സിന്റെ നായികയാകാന്‍ പലര്‍ക്കും മടിയാണ്. എന്റെ ഒരു രൂപത്തിനും, സൗന്ദര്യത്തിനും ഒരാളെ കിട്ടില്ലല്ലോ. പക്ഷേ എനിക്ക് ചൂണ്ടി കാണിക്കാന്‍ ഒരു നായികയുണ്ട് മഞ്ജു പിള്ളയാണത്. സിബി സാറിന്റെ ‘നീ വരുവോളം’ എന്ന സിനിമയില്‍ അമ്പിളി ചേട്ടന് സ്നേഹിക്കുകയും,
ഏറ്റവും അവസാനം ഞാന്‍ വിളിച്ചു കൊണ്ട് പോകുകയും ചെയ്യുന്ന മഞ്ജുവിന്റെ കഥാപാത്രം സിനിമയുടെ അന്തിമ ഘട്ടത്തിലാണ് എന്റെ നായികയാകുന്നത്.ആ സമയത്ത് എനിക്കൊപ്പം അഭിനയിക്കാന്‍ ഒരു നായിക കിട്ടാതിരുന്ന അവസരത്തിലായിരുന്നു എന്റെ ഹീറോയിന് ആകാന്‍ മഞ്ജു സമ്മതിച്ചത്. മഞ്ജുവിനൊപ്പം അഭിനയിക്കുന്നത് വളരെ ഈസിയായ കാര്യമാണ്. ഒരുപാട് എക്സ്പ്രഷന്‍സ് മുഖത്ത് കൊണ്ടുവരാന്‍ കഴിവുള്ള നായികയാണ് മഞ്ജു’. ഇന്ദ്രന്‍സ് പറയുന്നു.