മലയാളത്തിന്റെ പ്രിയ നായികയാണ് മഞ്ജു വാരിയർ.നീണ്ട ഇടവേളയ്ക്ക് ശേഷം 2014ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യുവിൽ കൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ താരം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയും നേടിയെടുത്തു..രണ്ടാം വരവിൽ ലുക്കിലും വലിയ മാറ്റങ്ങളാണ് മഞ്ജു വാര്യർ വരുത്തിയിട്ടുള്ളത്, പഴയതിലും ചെറുപ്പമായെന്ന് വേണം പറയാൻ.. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പ്രേക്ഷകർ വളരെ ആവേശപൂർവം ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ ഏറ്റവും അവസാനമായി താരം പോസ്റ്റ് ചെയ്ത ചിത്രമാണ് തരംഗമായി മാറിയിരിക്കുന്നത്. മുടി മുറിച്ച ലുക്കിൽ ഉള്ള ചിത്രങ്ങളാണ് മഞ്ജു പങ്ക് വെച്ചത്.എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാൻ ശ്രമിക്കൂ, അതിൽ ഒരാൾ നിങ്ങളാണെന്നും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചത്.ദ് പ്രീസ്റ്റ്, ചതുർമുഖം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജു വാര്യറിന്റേതായി പുറത്ത് വരാനിരിക്കുന്ന പുത്തൻ റിലീസുകൾ.
