ജനശ്രദ്ധ നേടിയ റിയാലിറ്റി ഷോയിലൂടെ ആസ്വാദക മനസ്സിൽ സ്ഥാനം നേടിയ താരമാണ് മഞ്ജു പത്രോസ്. അതിന് ശേഷം ‘മറിമായം’ എന്ന പരമ്പരയിലൂടെ മികച്ച കഥാപാത്രം ചെയ്യുകയും പിന്നീട് അനേകം സിനിമകളിൽ വേറിട്ട അഭിനയ ശൈലിയിലൂടെ ആരാധക മനസ്സിൽ സ്വാധീനം നേടുകയും ചെയ്‌തു.അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ താരത്തിനെതിരെ ബോഡി ഷെയിമിങ് നടത്തിയാള്‍ക്ക് തകർപ്പൻ മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു.
”എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്?- എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാള്‍ക്ക് തന്റെ പുരുഷസങ്കല്‍പ്പവുമായി താരതമ്യം ചെയ്യുമ്പോൾ അനവധി കുറവുകളുണ്ട്. അതെ പോലെ മോഹന്‍ലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെ ഞാന്‍ അധിക്ഷേപിച്ചാല്‍ അത് ആരുടെ തെറ്റാണ്? താങ്കള്‍ക്ക് ഈ മുഖഭാവവും ശരീരഘടനയും നല്‍കിയത് ഈശ്വരനാണ്. അത് ഉള്‍കൊള്ളാന്‍ സാധിക്കാത്തതും അതിന്റെ പേരില്‍ കളിയാക്കുന്നതും തെറ്റാണ്. ഇങ്ങനെയുള്ള ബോഡി ഷെയിമിങ് ദയവായി ചെയ്യരുത്. അടുത്ത തലമുറയെ എങ്കിലും വെറുതെ വിടണം” – മഞ്ജു പറയുന്നു.