മോളിവുഡ് സിനിമാ ലോകം വരെ മികച്ച രീതിയിൽ ആഘോഷമാക്കിയ ദിവ്യമായ പ്രണയവിവാഹമായിരുന്നു പ്രേഷകരുടെ പ്രിയ നടി മേനകയുടെയും പ്രമുഖ നിര്‍മ്മാതാവും നടനുമായ ജി.സുരേഷ് കുമാറിന്റെയും.ഇപ്പോളിതാ വിവാഹത്തിന് തൊട്ട് മുന്‍പ് സിനിമ ചിത്രീകരണത്തിലെ വളരെ രസകരമായ ഒരു സംഭവം പങ്കു വെച്ചിരിക്കുകയാണ് ആസ്വാദകരുടെ പ്രിയ നടന്‍ മണിയന്‍പിള്ള രാജു. താരത്തിന്റെ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.
“വളരെ രസകരമായിരുന്നു അക്കരെ നിന്നൊരു മാരന്‍ എന്ന സിനിമയുടെ ചിത്രീകരണം . ഇനിയും അത് പോലെയുള്ള ചിത്രീകരണ അനുഭവം ഒന്നും ഉണ്ടാ കില്ല. ഞങ്ങള്‍ ലൊക്കേഷനിലേക്ക് പോകുന്നതും, വരുന്നതും ഒരു ട്രക്കറിലാണ് . ആ സമയത്ത് സുരേഷ് കുമാറും അതെ പോലെ മേനകയും തമ്മില്‍ കൊടും പിരി കൊണ്ടിരിക്കുന്ന പ്രണയമാണ്. സുരേഷ് കുമാറിന് അന്ന് സിനിമ നിര്‍മ്മിക്കണം എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ.
പിന്നെ സിനിമയില്‍ നിന്ന് തന്നെ ഒരു സുന്ദരിയെ കല്യാണം കഴിക്കുക. സുരേഷിന്റെ സംഘത്തിലുള്ള ഞാനും, മോഹന്‍ലാലുമൊക്കെ അഭിനയ മോഹവുമായി നടന്നിട്ടും സുരേഷിന് അഭിനയിക്കണം എന്നൊന്നും തോന്നിയിട്ടില്ല. അക്കരെ നിന്നൊരു മാരന്‍ സിനിമ ചെയ്യുമ്പോൾ മേനകയെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഒരു ദൗത്യം കൂടി സുരേഷ് ഏറ്റെടുത്തു. രാത്രി ചിത്രീകരണം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ട്രക്കര്‍ മേനകയ്ക്ക് നല്‍കും. ഞങ്ങളുടെയൊക്കെ ജീവന്‍വെച്ചുള്ള കളിയായിരുന്നു അത്”