മണികണ്ഠൻ രാജൻ ആ പേര് പറഞ്ഞാൽ പ്രേക്ഷർക്ക് ഇന്നും അത്ര പരിചിതമായിരിക്കില്ല എന്നാൽ കമ്മട്ടിപ്പാടത്തെ ബാലൻ ചേട്ടൻ എന്ന് പറഞ്ഞാൽ ഇന്നും എന്നും പ്രേക്ഷകർക്ക് വളരെ സുപരിചിതനായ വ്യക്തിയാണ്.. തൻെറ ആദ്യ കഥാപാത്രത്തിൽ കൂടെ തന്നെയാണ് മണികണ്ഠൻ രാജനെ പ്രേക്ഷകർ ഇന്നും ഓർമ്മിക്കുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം നിരവധി ചിത്രങ്ങളിലാണ് മണികണ്ഠൻ വേഷമിട്ടു അതിൽ എടുത്ത് പറയേണ്ടത് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തിയ പേട്ടയിൽ മികച്ച കഥാപാത്രത്തെയാണ് മണികണ്ഠൻ അവതരിപ്പിച്ചത്.. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്താണ് മണികണ്ഠൻ ആചാരി വിവാഹിതനായത് , മരട് സ്വദേശിനിയായ അഞ്ജലിയാണ് മണികണ്ഠന്റെ ഭാര്യ. അച്ഛനായ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് മണികണ്ഠൻ ഇപ്പോൾ.ബാലനാടാ എന്ന അടിക്കുറിപ്പോട് കൂടെയാണ് കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രം പങ്ക് വെച്ചത്.കൂടാതെ ബാലനാടാ എന്ന് വെച്ചാൽ കുഞ്ഞ് ബാലൻ ആണെന്നും കമെന്റിൽ ചേർത്തിട്ടുണ്ട്.ചിത്രത്തിന് അദ്ദേഹം ക്യാപ്ഷനും കൊടുത്തിട്ടുണ്ട് “നമസ്കാരം… ഞങ്ങൾക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ….നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….”https://www.facebook.com/photo?fbid=298974214929168&set=a.280251063468150
