കോവിഡ് കാരണം അടഞ്ഞു കിടന്ന തീയറ്ററുകൾ 10 മാസങ്ങൾക്ക് ശേഷം വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്., ആദ്യമായി റിലീസിന് എത്തിയത് ദളപതി വിജയ് ചിത്രം മാസ്റ്ററാണ്, ആദ്യമായി റിലീസിന് എത്തിയ മലയാള ചിത്രം ജയസൂര്യ നായകനായി എത്തിയ വെള്ളമാണ്. തീയറ്റർ റിലീസുകൾക്ക് ആവേശം പകരാനായി മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രവും ഈ മാസം റിലീസിന് എത്തുമെന്ന വാർത്തകളാണ് ആദ്യം പ്രചരിച്ചിരുന്നത് എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തിത് ചിത്രത്തിന്റെ റിലീസ് മാർച്ച് നാലിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. തീയറ്ററുകളിൽ ഇപ്പോൾ ദിവസേന 3 പ്രദർശനങ്ങളെ പാടുള്ളു, 50% സീറ്റിംഗേ പാടുള്ളു എന്നുമാണ് നിയന്ത്രണം. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ കളക്ഷനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് നിർമ്മാതകൾ പറയുന്നത്.സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ പലർക്കും സിനിമ കാണാനായി സാധിക്കുകയില്ല, കാരണം 6 മണി വരെയാണ് മിക്ക ഓഫീസുകളുടെയും പ്രവർത്തന സമയം, ജോലി കഴിഞ്ഞ് വന്ന് സിനിമയ്ക്ക് പോകാനും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്, അവസാന ഷോയുടെ സമയം 6 മണിയാണ് ഇപ്പോൾ, സെക്കൻഡ് ഷോ കൂടെ വന്നെങ്കിൽ മാത്രമേ നിലവിലെ കളക്ഷനുകളിൽ മാറ്റം സംഭവിക്കുകയുള്ളൂ..
നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിന് ഉണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും പിന്നീട് എത്തിയ പോസ്റ്ററുകൾക്കും ഏറെ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്.ബി ഉണ്ണികൃഷ്ണൻ ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട് .നിഖില വിമല്‍, ശ്രീനാഥ് ഭാസി, കൈദിയിൽ കാർത്തിയുടെ മകളായി വേഷമിട്ട ബേബി മോണിക്ക, ജഗദീഷ്, മധുപാല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ എത്തുന്നത്..
