സംവിധാനം നിർവഹിച്ച രണ്ട് ചിത്രങ്ങളും ഹിറ്റ് അടിപ്പിച്ച സംവിധായകനാണ് അൽഫോൻസ് പുത്രൻ. രണ്ട് ചിത്രങ്ങളിൽ കൂടെ മലയാളത്തിലെ പ്രിയ സംവിധായകരുടെ പട്ടികയിൽ സ്ഥാനം പിടിച്ച അൽഫോൻസ് പുത്രൻ പുത്തൻ സിനിമയുടെ അണിയറയിലാണ്.പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നയൻതാര ജോടികളാണ് ഒന്നിക്കുന്നത്,ചിത്രത്തിൽ 13 ഓളം ഗാനങ്ങളുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.. മോഹൻലാൽ – അൽഫോൻസ് പുത്രൻ ചിത്രം വരുന്നുണ്ടെന്ന വാർത്തകളും നേരത്തെ പുറത്തിറങ്ങിയിരുന്നു, മോഹൻലാൽ ഡേറ്റ് നൽകിയിട്ടുണ്ട് എന്ന വാർത്തകളും വന്നിരുന്നു, എന്നാൽ അതിനൊന്നും യാതൊരു സ്ഥിതികരണവും ഉണ്ടായിട്ടില്ല. മമ്മൂട്ടിക്ക് ഒപ്പം ചിത്രം വരുന്നുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം അമ്മയുടെ മന്ദിര ഉത്‌ഘാടന വേളയിലെ മമ്മൂട്ടിയുടെ ഒരു ചിത്രം അൽഫോൻസ് പുത്രൻ പങ്ക് വെച്ചിരുന്നു, അതിന് താഴെയായി ആരാധകന്റെ കമെന്റിന് മറുപടിയായി ഇട്ട കമെന്റിൽ നിന്നുമാണ് മമ്മൂക്കയെ വെച്ചുള്ള ചിത്രം വരുന്നുണ്ടെന്ന വാർത്തകൾ വന്നത്. കഴിഞ്ഞ ദിവസം അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വന്നിരുന്നു. കഴിഞ്ഞ കുറെ നാളുകളായി മമ്മൂക്കയാണ് സോഷ്യൽ മീഡിയകളിൽ താരമായി നിൽക്കുന്നത്…
ഈ ചുള്ളനെ വെച്ചൊരു പടം ചെയ്തുടെ എന്നൊരു ആരാധകന്‍ കമന്റ് ചെയ്യുകയായിരുന്നു. അതിന് മറുപടിയായി ‘ഒരു കഥ പറഞ്ഞു വച്ചിട്ടുണ്ട് . മമ്മുക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ .. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാല്‍ നല ഒരു സിനിമ ഞാന്‍ ചെയ്യാന്‍ നോക്കാം’ അല്‍ഫോന്‍സ് പുത്രന്‍ കമന്റ് ചെയ്തു.