അഞ്ച് വർഷങ്ങൾക്ക് മുന്നേ ആഷിഖ് അബു നിർമ്മാണത്തിൽ ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഏറെ പ്രശംസ ലഭിച്ച ചിത്രത്തിന് വലിയ കളക്ഷനാണ് ലഭിച്ചിരുന്നതും.,റിയലിസ്റ്റിക് ചിത്രമെന്ന പേരിൽ തന്നെ ഏറ്റവും കൂടുതൽ പ്രശസ്തി ആർജിച്ച ചിത്രം കൂടെയാണ് മഹേഷിന്റെ പ്രതികാരം.2016 ലാണ് ചിത്രം പുറത്തിറങ്ങിയത്,അഞ്ച് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ്, ഇത് വരെ കാണാത്ത ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
ശ്യാം പുഷ്കർ ആണ് ചിത്രത്തിന് വേണ്ടി രചന നിർവഹിച്ചിരിക്കുന്നത്, പ്രേക്ഷക മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് മഹേഷ് ഭാവനയും, ജിംസിയും ബേബി ചേട്ടനും ക്രിസ്പിനും എല്ലാം. അത്പോലെ തന്നെ ഏറെ തരംഗം നേടിയ പ്രണയമായിരുന്നു സൗമ്യയുടേയും മഹേഷിന്റേയും. വളരെ ലളിതമായ ഒരു കഥയെ മികച്ച രീതിയിൽ അഥവാ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം