സിനിമ-സീരിയൽ പ്രേക്ഷകർ ഒരേ പോലെ ഇഷ്ട് പ്പെടുന്ന താരമാണ് മങ്ക മഹേഷ്. ബിഗ് സ്ക്രീനിലും അതെ പോലെ മിനി സ്ക്രീനിലുമായി അനവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. ഒരു പ്രത്യേകത എന്തെന്നാൽ സഹനടി വേഷത്തിലും അമ്മ വേഷത്തിലുമൊക്കെ അഭിനയിച്ച് കൊണ്ട് ആസ്വാദക പ്രീതി നേടാനും താരത്തിന് കഴിഞ്ഞു . ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് മങ്ക മഹേഷിന്റെ ജന്മദേശം.
താരം കെപിഎസി വഴിയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. മങ്ക തന്റെ ജീവിതപങ്കാളിയായ മഹേഷിനെ അവിടെവച്ചാണ് പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്തു. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ നാടായ തിരുവനന്തപുരത്തേക്ക് മാറിയത് അഭിനയ രംഗത്ത്
.മകള്‍ ജനിച്ച ശേഷം ചെറിയ ഇടവേള എടുക്കുകയും ചെയ്തു.മങ്ക മഹേഷ് അഭിനയ രംഗത്ത് മകള്‍ വലുതായ ശേഷമായിരുന്നു തിരികെ എത്തുന്നത്. എന്നാല്‍ മങ്കയെ അപ്രതീക്ഷിതമായി മഹേഷിന്റെ വേര്‍പാട് തളര്‍ത്തി കളഞ്ഞു. മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് തിരികെ വന്നു.
ആ സമയത്ത് മകളുടെ വിവാഹം നടത്തി. മകളും കുടുംബവും വിദേശത്ത് താമസമാക്കി.മങ്ക ജീവിതത്തില്‍ ഇതേ തുടര്‍ന്ന് ഒറ്റപ്പെടല്‍ അനുഭവിക്കാന്‍ തുടങ്ങി. അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ താരം കണ്ടുപിടിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടിലാണ് അദ്ദേഹത്തിനൊപ്പം താമസം. മാസങ്ങളോളം ഷൂട്ടിങ്ങില്ലാതെ ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരുന്നു. ഇപ്പോള്‍ സിനിമയ്ക്കൊപ്പം മിനിസ്ക്രീനിലും താരം ഏറെ സജീവമാകുകയാണ്.