Connect with us

Hi, what are you looking for?

Latest News

ആ സിനിമ നഷ്ടപ്പെടുത്തിയത് കൊണ്ട് ലാലുവിന്റെ ദേഷ്യ൦ എന്റെ ഭാര്യയോട്, തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍

അഭിനയ ലോകത്ത് നിന്നും നീണ്ട ഒരു ഇടവേള എടുത്തതിന് ശേഷം പിന്നീടുള്ള ആ വരവ് രാജകീയമാക്കിയ നടനാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബന്‍ സിനിമകളെ ബ്രേക്ക് ചെയ്ത സിനിമകളായിരുന്നു വികെ പ്രകാശ്‌ സംവിധാനം ചെയ്ത ‘ഗുലുമാലും’ അതെ പോലെ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യും. തിരിച്ചു വരവ് ലാല്‍ ജോസ്  സിനിമയിലൂടെ ശക്തമാക്കിയെങ്കിലും ലാല്‍ ജോസിന്റെ തന്നെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ ചെയ്യാന്‍ കഴിയാതെ പോയതിന്റെ അനുഭവത്തെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

Kunchakko boban.actor

Kunchakko boban.actor

‘എന്റെ രണ്ടാം വരവില്‍ എനിക്ക് കൂടുതല്‍ നല്ല സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് ലാല്‍ ജോസ് എന്ന സംവിധായകനുമായുള്ള സൗഹൃദം കൊണ്ടാണ്. ഞാന്‍ ലാലുവിനെ ആദ്യം കാണുന്നത് ‘രണ്ടാം ഭാവം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ലാലു എന്നെ ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എനിക്ക് മറ്റുചില പ്രശ്നങ്ങള്‍ കാരണ അഭിനയിക്കാന്‍ സാധിച്ചില്ല. അന്ന് മുതല്‍ ലാലുവിന് എന്നോട് ചെറിയ ദേഷ്യമായി. എന്നേക്കാള്‍ എന്‍റെ ഭാര്യയോടായിരുന്നു ദേഷ്യം. കാരണം പ്രിയ പറഞ്ഞിട്ടാണ് ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന തെറ്റിധാരണ ലാലുവിന് ഉണ്ടായിരുന്നു.

Kunchakko boban

Kunchakko boban

ആ സമയത്താണ് ഞങ്ങള്‍ ഒരു വേളാങ്കണ്ണി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നത്. ഞാനും ബെന്നി.പി നായരമ്പലത്തിന്റെ കുടുംബവും, ആന്‍റോ ജോസഫിന്റെ കുടുംബവും ചേര്‍ന്നുള്ള ഒരു യാത്ര. ആന്റോ ജോസഫിനും കുടുംബത്തിനും വരാന്‍ കഴിയാതിരുന്നതിനാല്‍ ആ ഒഴിവിലേക്ക് ലാല്‍ ജോസും കുടുംബവും വന്നു. അങ്ങനെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നതും ‘ക്ലാസ്മേറ്റ്സ്’ എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നതിലെ കാര്യം ലാല്‍ ജോസിനു മനസിലാക്കി കൊടുക്കുന്നതും’.കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...