മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽജോസ്, പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒട്ടനവധി ചിത്രങ്ങളാണ് ലാൽ ജോസ് ഒരുക്കിയത്, കുഞ്ഞു കുഞ്ഞു വേഷങ്ങളിൽ സിനിമയിലും പ്രത്യക്ഷപ്പെടാറുണ്ട് ലാൽജോസിന്റെ സംവിധാനത്തിൽ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് നാൽപത്തിയൊന്ന് , ബിജു മേനോൻ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.. അതിനു ശേഷം ലാൽ ജോസ് ഒരുക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹീർ , മമ്ത മോഹൻദാസ് എന്നിവരാണ് കേന്ദ്രകഥാപത്രമായി എത്തുന്നത്.മ്യാവു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ ആയിരുന്നു. കഴിഞ്ഞ ദിവസം ദുബായിലെ ഷെഡ്യുൾ പൂർത്തിയായി..സിനിമയുടെ പേരു പോലെ പൂച്ച ക്ലാപ്പ്ബോർഡിന്റെ ഇടയിലൂടെ തലയിട്ട് കരയുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് ദുബായ് ഷെഡ്യൂൾ പൂർത്തിയായ വിവരം ലാൽജോസ് അറിയിച്ചത്
അൻപത് ദിവസത്തോളം നീണ്ടു നിന്ന ഷെഡ്യൂളാണ് ഇപ്പോളാണ് പൂർത്തിയായിരിക്കുന്നത്. ഗൾഫിലെ നാടക , ഷോർട്ട് ഫിലിം മേഖലയിൽ പ്രവർത്തിക്കുന്ന ഏതാനം പുതുമുഖങ്ങൾ , സലിം കുമാർ , ഹരിശ്രീ യൂസഫ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ: ഇക്ബാല്‍ കുറ്റിപ്പുറമാണ്. ലാൽജോസിന്റെ ഒരു ഭാഗ്യ ലൊക്കേഷനാണ് ദുബായ് , ഇതിന് മുൻപ് ദുബായ് പശ്ചാത്തലമായി എത്തിയ അറബിക്കഥ,ഡയമണ്ട് നെക്‌ളേസ് തുടങ്ങിയ ചിത്രങ്ങൾ ഗംഭീര വിജയമാണ് കൈവരിച്ചത്