മകന്റെ പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും, മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഇരുവരും പുറത്ത് വിട്ടിട്ടുണ്ട്, ബണ്ണി തീമിലാണ് ഇസകുട്ടന്റെ പിറന്നാൾ ഇരുവരും ആഘോഷമാക്കിയിരിക്കുന്നത്. പിറന്നാൾ കേക്കിലും ഉടുപ്പിലും എല്ലാം മുയൽ കുട്ടന്മാർ ആയിരുന്നു, മകന് പിറന്നാൾ ആശംസകൾ നേർന്നവർക്ക് ഇസയുടെ നന്ദി യും ചാക്കോച്ചൻ ചിത്രങ്ങൾക്കൊപ്പം അറിയിച്ചിട്ടുണ്ട്. നിരവധി താരങ്ങളാണ് ഇസകുട്ടന് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസ ചാക്കോച്ചന്‌റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്. മകന്‍ വന്ന ശേഷമുളള സന്തോഷ നിമിഷങ്ങളെല്ലാം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചാക്കോച്ചനും പ്രിയയും വിവാഹിതരായത്. അനിയത്തിപ്രാവ് വന്‍വിജയമായതിന് പിന്നാലെ ആരാധികമാര്‍ കൂടുതലുളള താരമായിരുന്നു ചാക്കോച്ചന്‍. 2005ലാണ് പ്രണയിനി ആയിരുന്ന പ്രിയയെ കുഞ്ചാക്കോ ബോബന്‍ ജീവിതസഖിയാക്കിയത്.പ്രിയയുമായുളള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം മുന്‍പ് പല അഭിമുഖങ്ങളിലും നടന്‍ മനസുതുറന്നിരുന്നു.
സിനിമയില്‍ ഒരിടവേള ഉണ്ടായെങ്കിലും പിന്നീട് ശ്രദ്ധേയ തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍ നടത്തിയത്. വിഷുവിന് മുന്നോടിയായി നായാട്ട്, നിഴല്‍ എന്നീ ചിത്രങ്ങളാണ് ചാക്കോച്ചന്‌റെതായി പുറത്തിറങ്ങിയത്. നായാട്ട് സര്‍വൈവല്‍ ത്രില്ലറും നിഴല്‍ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രവുമാണ്. രണ്ട് സിനിമകളും മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. നായാട്ടിനും നിഴലിനും പുറമെ നിരവധി ചിത്രങ്ങള്‍ ചാക്കോച്ചന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.