മലയാളത്തിന്റെ സ്വന്തം ചോക്ലേറ്റ് ഹീറോ ആണ് ചാക്കോച്ചൻ, ഒരു കാലത്ത് യുവതികളുടെ ഹരമായിരുന്നു കുഞ്ചാക്കോ ബോബൻ, കുറച്ച് നാളുകൾക്ക് മുൻപാണ് താരം ചോക്ലേറ്റ് വേഷങ്ങൾ ഒഴിവാക്കി സീരിയസ് വേഷങ്ങൾ ചെയ്യുവാൻ തുടങ്ങിയത്, സീനിയേഴ്സ്, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിൽ താരം വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. കുഞ്ചാക്കോ ബോബന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ ആയ നിഴൽ, നായാട്ട് എന്നിവ വളരെ മികച്ച പ്രതികരണം ആണ് നേടി കൊണ്ടിരിക്കുന്നത്,
സീരിയസ് ടൈപ്പ് വേഷങ്ങൾ ആണ് ചാക്കോച്ചൻ ഈ സിനിമകളിലും ചെയ്തിരിക്കുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് താരം. ഉദയ സ്റ്റുഡിയോ എന്ന ബാനറിന്‍റെ പ്രിവിലേജ് ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ ഞങ്ങൾ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്, കുടുംബമഹിമയും പേരുംകൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചൻ പറയുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ തുറന്നു പറയുന്നത്.
താൻ സിനിമയിലേക്ക് എത്തിയത് ഒട്ടും താല്പര്യം ഇല്ലായിരുന്നു, ഒരു ആകണം എന്ന് ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഒരു സമയത്ത് ഉദയ സ്റ്റുഡിയോ എന്ന ബാനര്‍ വേണ്ടെന്ന് പോലും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ഞാൻ ഇടക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത് നിന്ന സമയത്താണ് ബാനറിന്റെ വില തനിക്ക് മനസ്സിലായത് എന്ന് താരം പറയുന്നു.