സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരകുടുംബമാണ് മലയാളത്തിൻെറ പ്രിയ നടൻ കൃഷ്ണകുമാറിന്റേത്. വളരെ മനോഹരമായ പാട്ടും ഡാന്‍സുമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ് മക്കളായ അഹാനയും ഇഷാനിയും അതെപോലെ ദിയയും ഹന്‍സികയും. നാലു പേരും ഒരുമിച്ചുള്ള കിടിലൻ പെര്‍ഫോമന്‍സ് വീഡിയോകള്‍ ആരാധകര്‍ക്കിടയില്‍ വമ്പിച്ച രീതിയിൽ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ, ‘പെര്‍ഫക്‌ട് ഓകെ’ ചലഞ്ചുമായി എത്തിയിരിക്കുന്നത കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും ആണ്.
അച്ഛനും മകളും ഇപ്പോൾ എത്തിയിരിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയ ‘പെര്‍ഫക്‌ട് ഓകെ’ എന്ന വീഡിയോക്കൊപ്പം ചുവടുവച്ചാണ് . ദിയ കൃഷ്ണയാണ് വളരെ രസകരമായ വീഡിയോ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വൈറലായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.അച്ഛന്‍മകള്‍ കോംബോ സൂപ്പര്‍ ആണെന്നാണ് ലഭിക്കുന്ന കമന്റുകള്‍. ഇരുവരുടെയും ലുക്കും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ദിയയും കൃഷ്ണകുമാറും വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുണ്ട് മടക്കിക്കുത്തിയാണ് പ്രകടനം.
View this post on Instagram
കൃഷ്ണകുമാറും അതെ പോലെ ദിയയും ഇതിനു മുന്‍പ് ഡബ്‌സ്മാഷുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ ആരംഭകാലത്ത് കോഴിക്കോടുകാരന്‍ നൈസല്‍ ആണ് ‘പെര്‍ഫക്‌ട് ഓകെ’ വിഡിയോ പങ്കുവച്ചത്. ‘പെര്‍ഫക്‌ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’ നൈസലിന്റെ സ്‌റ്റൈലില്‍ സൃഷ്ടിച്ചെടുത്ത ഇംഗ്ലിഷ് ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റാണ്. കോഴിക്കോട് സ്വദേശി തന്നെയായ അശ്വിന്‍ ഭാസ്‌ക്കറാണ് നൈസലിന്റെ വിഡിയോയ്ക്ക് ഡിജെ മിക്സിങ് ചേര്‍ത്ത് പുതിയ രൂപം നല്‍കിയത്.