ഏറ്റവും ആരാധകർ ഉള്ള മാസ്സ് കഥാപാത്രം ഏതെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു റോക്കി ഭായ്. കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിൽ കൂടെ കേരളത്തിൽ ഏറ്റവുമധികം ഫാൻസ് ഉണ്ടാക്കിയ താരമാണ് യാഷ്. മാസ്സ് ചിത്രമായ കെ ജി എഫിലെ ഗംഭീര വിജയത്തിന് ശേഷം കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ പോസ്റ്ററുകളും ടീസറുകളും എല്ലാം വളരെ റെക്കോർഡ് നേടിയിരുന്നു.ഇപ്പോളിതാ ആരാധകരെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തുന്ന പ്രഖ്യാപനം നടന്നിരിക്കുകയാണ് . കോവിഡ് പ്രതിസന്ധികൾ മറികടന്ന് തീയറ്ററുകൾ വീണ്ടും പ്രദർശനത്തിനായി തുറന്നിരിക്കുകയാണ്. പ്രേക്ഷകർ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കെ ജി എഫ് 2 റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.2021 ജൂലൈ 16ന് കെജിഎഫ് 2 തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രഖ്യാപന വേള മുതൽ തന്നെ വളരെയദികം ആവേശത്തിൽ ആഴ്ത്തിയിരുന്നു.രണ്ടാം ഭാഗത്തിൽ വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.