ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ് 2 , യഷ് നായകനായി എത്തിയ ആദ്യ ഭാഗത്തിന് വമ്പൻ പ്രതികരണം ആണ് ലഭിച്ചിരുന്നത്. റോക്കി ഭായ് എന്ന കഥാപാത്രത്തിന് വമ്പൻ ആരാധകരാണ് ഉള്ളത്. ഏറ്റവും ആരാധകർ ഉള്ള മാസ്സ് കഥാപാത്രം ഏതെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു റോക്കി ഭായ്. കെ ജി എഫ് എന്ന ഒറ്റ ചിത്രത്തിൽ കൂടെ കേരളത്തിൽ ഏറ്റവുമധികം ഫാൻസ് ഉണ്ടാക്കിയ താരമാണ് യാഷ്. മാസ്സ് ചിത്രമായ കെ ജി എഫിലെ ഗംഭീര വിജയത്തിന് ശേഷം കെ ജി എഫ് രണ്ടാം ഭാഗത്തിന്റെ പോസ്റ്ററുകളും ടീസറുകളും എല്ലാം വളരെ റെക്കോർഡ് നേടിയിരുന്നു.. ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ വ്യത്യസത്യമായ ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. യാഷ് ആരാധകരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്, ചിത്രം റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതു അവധി നല്കണമെന്നുള്ളതാണ് കത്തിലെ ആവിശ്യം.തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും കെജിഎഫ് വെറുമൊരു സിനിമയല്ല അതൊരു വികാരമാണെന്നും കത്തിൽ പറയുന്നു. കോവിഡ് പ്രതിസന്ധികൾ മറികടന്ന് തീയറ്ററുകൾ വീണ്ടും പ്രദർശനത്തിനായി തുറന്നിരിക്കുകയാണ്. പ്രേക്ഷകർ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കെ ജി എഫ് 2 റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.2021 ജൂലൈ 16ന് കെജിഎഫ് 2 തിയറ്ററുകളിലെത്തും.ചിത്രത്തിന്റെ പ്രഖ്യാപന വേള മുതൽ തന്നെ വളരെയദികം ആവേശത്തിൽ ആഴ്ത്തിയിരുന്നു.രണ്ടാം ഭാഗത്തിൽ വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 2018 ഡിസംബർ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്..കെ.ജി.എഫി’ന്റെ 2 കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
Dear @PMOIndia @narendramodi sir Consider Fans Emotion🥰😁 And Declare National Holiday On 16/7/2021💥#KGFChapter2 #YashBOSS #KGFChapter2onJuly16 pic.twitter.com/1Idm64pgwV
— Rocking Styles (@styles_rocking) January 30, 2021