തമിഴകത്തിന്റെ പ്രിയ താരം കാർത്തി നായകനായി എത്തുന്ന സുൽത്താന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ആക്ഷൻ ത്രില്ലർ ആയി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ ലാലും ഹരീഷ് പേരടിയും വേഷമിടുന്നുണ്ട്.ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. രാശ്മികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലാലും ഹരീഷ് പേരടിയും വില്ലൻ വേഷങ്ങളിലാകും എത്തുന്നത് എന്ന സൂചന നൽകിയാണ് ടീസറിൽ താരങ്ങൾ എത്തുന്നത്. ഇരുവരും തമിഴിൽ വേഷങ്ങൾ മുൻപും ചെയ്തിട്ടുണ്ട്.കൈദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കാർത്തിയുടേതായി വാരാനിരിക്കുന്ന ചിത്രമാണ് സുൽത്താൻ.നെപ്പോളിയൻ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രം മാർച്ചിൽ തീയറ്ററുകളിൽ എത്തും .പൊന്നിയിന്‍ സെല്‍വന്‍ ആണ് കാര്‍ത്തിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
