Connect with us

Hi, what are you looking for?

Latest News

ഞങ്ങൾക്ക് എന്നും ഇവൻ ഒരു അത്ഭുത ബാലൻ, മകനെ കുറിച്ച് പറഞ്ഞ് കനിഹ

സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് കനിഹ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട്  സ്ഥാനം നേടിയ നടിയാണ് കനിഹ.ആക്ഷൻ ഹീറോ   സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍ ചിത്രീകരണ തിരക്കിലായിരുന്നു താരം. വലിയ രീതിയിലുള്ള സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകന്റെ കൂടെ ചിലവഴിക്കാനാണ്  താരം  മിക്കപ്പോഴും ആഗ്രഹിക്കാറുള്ളത്. അപ്പോളായിരുന്നു  പാപ്പന്‍ സെറ്റില്‍ നിന്ന് ഒരു ഇടവേള കിട്ടിയതും പിന്നീട്  കുടുംബത്തോടെ  മനോഹാരിത പകരുന്ന  മാലിദ്വീപിലേക്ക് താരം യാത്ര പോയതും. ഇപ്പോൾ ഹൃദയതകരാറോടുകൂടി ജനിച്ച താരത്തിന്റെ  മകന്‍ ഋഷി ജീവിതത്തിലേക്ക് തിരികെ വന്നതിന്റെ  അനുഭവം പങ്കുവെക്കുകയാണ് കനിഹ.

 

Kaniha.actress

Kaniha.actress

ആ സമയത്ത് ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു.കനിഹ പറയുന്നത് ഹൃദയതകരാറോടുകൂടി  ജനിച്ച മകന്  ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് എന്നാൽ  പരാജയപ്പെട്ടാല്‍ മരണം ഉറപ്പ് എന്ന് ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞുവെന്ന കാര്യവും നടി ഇപ്പോഴും ഓര്‍ക്കുന്നു.പ്രസവം കഴിഞ്ഞ അര മണിക്കൂര്‍ പോലും തികയാത്ത കുഞ്ഞിനെ കാണുവാനായി കനിഹയുടെ അമ്മമനസ്സ് തുടിച്ചു. അപ്പോഴേക്കും വിദഗ്ദ ചികിത്സക്കായി മകനെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി എന്നാണ് കനിഹ പറയുന്നത്.

Kaniha.son

Kaniha.son

തന്റെ ശരീരം തുന്നിക്കെട്ടിയ വേദനയെല്ലാം കനിഹയിലെ അമ്മ അപ്പോഴേക്കും മറന്ന്, മകനെ പോയി കണ്ടു. അവന്റെ ശരീരം നിറയെ കേബിളുകള്‍ ആയിരുന്നു.ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു.മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് ഋഷി. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണെന്നും കനിഹ പറഞ്ഞു. അവന്റെ പൊക്കിള്‍ മുതല്‍ നെഞ്ചു വരെ ഓപ്പറേഷന്‍ കഴിഞ്ഞിതിന്റെ പാടുകള്‍ ഇപ്പോഴും ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് കനിഹ മനസ്സ് തുറന്നത്.

You May Also Like

Film Aspects

ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് അമ്പിളി ആദിത്യൻ ഡിവോഴ്സ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അമ്പിളി പങ്കുവെച്ച ഒരു വീഡിയോയിൽ തുടങ്ങിയ ചർച്ച ഇപ്പോൾ ഇരുവരുടെയും ഡിവോഴ്‌സിൽ എത്തി നിൽക്കുകയാണ്.ആദിത്യന്...

Film Aspects

കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്തയാണ് അമ്പിളിയും ആദിത്യനും വേർപിരിയുന്നു എന്ന വാർത്ത, ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ഈ വാർത്ത കേട്ടത്, ആദിത്യനെ കുറിച്ച് വളരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ആണ് കഴിഞ്ഞ ദിവസം...

Latest News

സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് പ്രമുഖ നടൻ കൃഷ്ണൻകുമാറിന്റേത്. താരത്തിന്റെ ഭാര്യയും നാല് മക്കളും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ കാലയളവിൽ നിരവധി ആരാധകരെ അവർ...

Film Aspects

മലയാളത്തിന്റെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണിമുകുന്ദൻ,  മേപ്പടിയാൻ, ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങൾ ആണ് താരത്തിന്റേതായി വരാൻ ഇരിക്കുന്നത്, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് ഉണ്ണി മുകുന്ദൻ,...