കൊച്ചു കൊച്ചു സന്തോഷങ്ങളിൽ കൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ബാലതാരമാണ് കാളിദാസ് ജയറാം, പിന്നീട് വർഷങ്ങൾക്ക് ശേഷം കാളിദാസ് സിനിമ ലോകത്തേക്ക് തിരിച്ച് വരവ് നടത്തുകയും ചെയ്തു. 2000 ൽ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ കൂടെ അഭിനയ രംഗത്തേക്ക് വന്ന കാളിദാസ് പിന്നീട് 2016ൽ ഒരു തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്,മലയാളത്തിലേക്ക് വീണ്ടും എത്തിയത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരത്തിൽ കൂടെയാണ്.ചിത്രീകരണം പൂർത്തിയാക്കി കുറച്ച് കാലങ്ങൾക്ക് ശേഷമാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.ജയാമിനെ പോലെ തന്നെ മിമിക്രി രംഗത്തും കഴിവ് തെളിയിച്ച വ്യക്തിയാണ് കാളിദാസ്.ഇന്ന് തമിഴിലും മലയാളത്തിലും ശ്രദ്ധേയനായ നടനാണ് കാളിദാസ്.
വർഷങ്ങൾക്ക് മുന്നേയുള്ള ഓഡിഷൻ ചിത്രമിപ്പോൾ പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ.തമിഴിലായിരുന്നു നായകനായി അരങ്ങേറ്റം കുറിച്ചതെങ്കിലും ചിത്രം റിലീസ് ചെയ്യാതെ പോയിരുന്നു. എന്നാൽ ആറു വർഷങ്ങൾക്ക് ശേഷം ഒരു പക്കാ കഥൈ എന്ന ചിത്രം ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഒരു പക്കാ കഥൈ എന്ന ചിത്രത്തിലെ നായികയായ മേഘ ആകാശിനൊപ്പമുള്ള ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. ‘വർഷങ്ങൾക്കുമുമ്പ് ഒരു പക്കാ കഥൈ ചിത്രത്തിനായുള്ള ഓഡിഷൻ ചിത്രം. ഒടുവിൽ, ഡിസംബർ 25 ന് റിലീസ് ചെയ്യുന്നു’ എന്നാണ് ചിത്രത്തിനൊപ്പം കാളിദാസ് കുറിക്കുന്നത്. ‘ആഹാ..ആ ദിവസം.’ എന്ന കമന്റുമായി മേഘ ആകാശുമെത്തി.ബാലാജി തരണീധരൻ സംവിധാനം ചെയ്‌ത ചിത്രം ആറുവർഷത്തോളമായി ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെയാണ് ഓടിടി റിലീസിന് ഒരുങ്ങുന്ന വാർത്ത പങ്കുവെച്ചത്. മേഘ ആകാശിന്റെയും ആദ്യ ചിത്രമായിരുന്നു ‘ഒരു പക്കാ കഥൈ’. സ്കൂൾ പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും മെഡിക്കൽ സങ്കീർണ്ണതയുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 96ലൂടെ പ്രസിദ്ധനായ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘ഒരു പക്കാ കഥൈ’