ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ജോസഫ്. ജോജു ജോർജ്ജ് നായകനായി എത്തിയ ചിത്രത്തിൽ രണ്ട് നായികമാരാണ് വേഷമിട്ടത്, ജോജുവിൻ്റെ ഭാര്യയുടെ വേഷത്തിൽ എത്തിയത് ആത്മീയ ആയിരുന്നു.ജോസഫിലൂടെ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു ആത്മീയ.. വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ആത്മീയ പിന്നീട് മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ജയറാം നായകനായ മാർക്കോണി മത്തായിയിലും ആത്മീയ നായികയായി എത്തി. ജോസഫ് , മാർക്കോണി മത്തായി എന്നി ചിത്രങ്ങളിലെ പ്രകടനമാണ് ആത്മീയയ്ക്ക് കൂടുതൽ ശ്രദ്ധ നേടി കൊടുത്തത്.. താരം ഇന്ന് വിവാഹിതയായി , കണ്ണൂരിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം..മറൈൻ എൻജിനിയർ ആയ സനൂപാണ് വരൻ
