2019 അവസാനത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ഡ്രൈവിങ്ങ് ലൈസൻസ്. സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസിൽ ഗംഭീര വിജയമാണ് നേടിയെടുത്തത്. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംൻറെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോളിതാ അതെ നിർമ്മാതാക്കളും അതെ കേന്ദ്രകഥാപാത്രങ്ങളും വീണ്ടും പ്രത്യക്ഷപ്പെടുന്നു.. ക്വീൻ സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമന എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് , സുരാജ് എന്നിവർ വീണ്ടും നേർക്കുനേർ എത്തുന്നത് . ചിത്രത്തിന്റെ ടീസർ റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് റിലീസ് ചെയ്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത് , പൃഥ്വിരാജ് കഥാപാത്രം എന്താണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല.. ഡ്രൈവിങ്ങ് ലൈസൻസിൽ രണ്ടുപേർക്കും തുല്യ പ്രാധാന്യമുള്ള വേഷമായിരുന്നു.. ഈ ചിത്രത്തിലും അതുപോലെ തന്നെയാകും എന്ന സൂചന തരുന്ന ടീസറാണ്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഷരീസ് മുഹമ്മദാണ് , സംഗീതം ജെയ്ക്ക്സ് ബിജോയിയും
