മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഓളം സൃഷ്‌ടിച്ച ഉപ്പും മുളകും ഏറെ അപ്രതീക്ഷിതമായാണ് സ്‌ക്രീനില്‍ നിന്നും പോയത്, എന്നാൽ അധികം താമസ്സിക്കാതെ തിരിച്ചു വരുമെന്ന് പ്രേക്ഷകര്‍ സമാധാനിച്ചു. പക്ഷെ അപ്പോളാണ് ഈ പരമ്പര അവസാനിച്ചു എന്ന വാർത്ത പുറത്തു വരുന്നത്. ആ വാർത്ത വന്നതിന് ശേഷമാണ് ആരാധകരും സങ്കട ത്തിലാകുകയായിരുന്നു. ഇപ്പോളാണ് തനിക്ക് യഥാർത്ഥത്തിൽ ഉപ്പും മുളകിനെ മിസ് ചെയുന്നുണ്ടെന്ന് മനസ്സ് തുറന്ന് പറയുകയാണ് ഈ പരമ്പരയിൽ നീലു എന്ന കഥാപാത്രമായി അഭിനയിച്ച നിഷ. പറഞ്ഞറിയിക്കാന്‍ പറ്റില്ല ഉപ്പും മുളകും നിര്‍ത്തലാക്കിയതിന്റെ സങ്കടം എന്നും താരം വ്യക്തമാക്കുന്നു.
‘വീട്ടില്‍ ഞാന്‍ ഉപ്പും മുളകിന്റെ റിപ്പീറ്റ് പോലും വെക്കാന്‍ സമ്മതിക്കില്ല. കാരണം അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടമാകുന്നു. മിസ് ചെയ്യുന്നു എന്ന വാക്കില്‍ എത്രത്തോളം ഞാന്‍ ഇപ്പൊ അനുഭവിക്കുന്ന ഫീലിംഗ് പറഞ്ഞറിയിക്കാന്‍ പറ്റും എന്ന് അറിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ നീലുവായി ജീവിക്കുകയായിരുന്നു. എന്റെ ജീവന്റെ തന്നെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് തോന്നുന്നത്,’ നിഷ പറഞ്ഞു. അതേ സമയം അതിലെ എല്ലാ കഥാപാത്രവുമായി തനിക്ക് ഇപ്പോഴും വളരെ അടുത്ത ബന്ധം ഉണ്ടെന്നും താരം വ്യക്തമാക്കുന്നു.
എത്ര കഥാപാത്രം ഇനി ലഭിച്ചാലും നീലുവിന്റെ അടുത്ത് എത്തില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു സ്ത്രീയുടെ എല്ലാ പ്രധാനപ്പെട്ട ഘട്ടങ്ങളിലൂടെയും നീലു കടന്ന് പോയിട്ടുണ്ട്. അതെല്ലാം ആ കഥാപാത്രങ്ങളിലൂടെ തനിക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും നിഷ പറഞ്ഞു.അതേസമയം ഇതിലെ പാറു എന്ന കുട്ടിത്താരം പ്രേക്ഷകര്‍ക്കിടെ സ്ഥാനം പിടിച്ചത് നിമിഷന്നേരം കൊണ്ടായിരുന്നു. പാറു പിച്ചവെക്കാന്‍ പഠിച്ചത് തന്നെ ഉപ്പും മുളകില്‍ നിന്നാണ്. അഞ്ച് വര്‍ഷം ആരാധകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു പാറുക്കുട്ടി. ഇതിലെ എല്ലാ കഥാപാത്രങ്ങളുമായി പാറുവിന് നല്ല അടുപ്പമായിരുന്നു.