മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ വളരെ ശ്രദ്ദേയ താരമാണ് ജിസ്മി. അതെ പോലെ സോന എന്ന കഥാപാത്രത്തിന് മികച്ച ജനപ്രീതിയായിരുന്നു ലഭിച്ചത്. അതിന് ശേഷം കാര്‍ത്തികദീപം സീരിയലില്‍ അഭിനയിക്കുകയാണ് നടി. ഈ അടുത്ത സമയത്ത് സീരിയലുകളില്‍ ജിസ്മിയെ കാണാതെ വന്നതോടെ എന്ത് പറ്റിയെന്ന് അന്വേഷിച്ച് ആരാധകരും രംഗത്ത് എത്തിയിരുന്നു. എന്നാൽ അവസാനം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.
View this post on Instagram
‘മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്മാറിയിട്ടില്ല. വീട്ടില്‍ കുറച്ച് കൊവിഡ് പ്രശ്നങ്ങള്‍ ഉണ്ട്. അതാണ് എംവിപിയുടെ ഷെഡ്യൂളിന് പോവാതിരുന്നത്. വീട്ടില്‍ എല്ലാവര്ക്കും കൊവിഡ് പോസിറ്റീവാണ്. അച്ഛനാണ് ആദ്യം വന്നത്, പിന്നാലെ മമ്മിക്ക് വന്നു, അനിയത്തിയും പോസിറ്റീവായി. ഞാന്‍ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.ഞാനായിട്ട് ലൊക്കേഷനിലേക്ക് പോവേണ്ടല്ലോയെന്ന് കരുതി. ഡാഡിയും ഞാനും ഒരു കോംബോ തന്നെയാണ്. അത് ഞങ്ങള്‍ തന്നെ പറയാറുണ്ട്. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാനുമുണ്ടാവും. ഇപ്പോ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
View this post on Instagram
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും അങ്ങനെ പോവാനാവില്ല. ഇതെന്റെ കുടുംബം കൂടിയാണ്. കാര്‍ത്തികദീപത്തിന്റെ ഷൂട്ടിംഗിന് പോയിരുന്നു. അപ്പോഴേക്കും ക്വാറന്റൈന് കഴിഞ്ഞിരുന്നു.എന്റെ ചേച്ചി ഇപ്പോള്‍ ഗര്‍ഭിണിയാണ്. അവര്‍ക്ക് 9 മാസമായി. മെയ് 9 ന് അവളുടെ ബേബി ഷവറാണ്. അതിന് മുന്‍പേയാണ് എല്ലാവര്ക്കും കൊവിഡ് വന്നത്. പിന്നെ ഒരു ചേട്ടന് കൂടി തനിക്കുണ്ടെന്നും ജിസ്മി പറയുന്നു. പാട്ട് പാടമോന്ന് ചോദിക്കുന്നവരോട് അടുത്ത പ്രാവശ്യം വരുമ്ബോള്‍ പാട്ടു പാടി തരാം. നിങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂവ് മുടങ്ങാതെ കാണണം എന്നുമൊക്കെ ജിസ്മി പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അഞ്ജന പോയാലും ഇനി കഥയുണ്ടാവും, അതുകൊണ്ട് ഇനിയും തുടരുമെന്ന് കൂടി നടി വ്യക്തമാക്കി.