ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഇരുൾ റിലീസിന് ഒരുങ്ങുന്നു..,ഒറ്റിറ്റി പ്ലാറ്റ് ഫോം വഴിയാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്, നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കലക്കൻ ട്രെയിലറാണ് റിലീസായത്. ഏപ്രിൽ 2നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്ലാൻ ജെ സിനിമാസ് ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ് ജോമോൻ ടി ജോൺ ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, സൗബിൻ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി നസീഫ് യൂസഫ് ആണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്.മൂന്ന് കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിൽ ഉണ്ടാകുക, ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിനായി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ജോമോൻ ടി ജോൺ ആണ്. ഗംഭീര ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ചിത്രം ഉടനീളം കാണുമെന്ന് ഉറപ്പ് തരുന്ന തരത്തിലുള്ള ട്രെയിലർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
